കോട്ടയം, കലാ സാഹിത്യ സംസ്കാരിക ക്ഷേമ സമിതിയായ കലാഭാരതിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ദേവകി ടീച്ചറുടെ സപ്തതി ആഘോഷം 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച 4.30 ന് തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
കലയുടെ ഉന്നമനത്തിനും കലാകാരന്റെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയായ കലാഭാരതിയുടെ പ്രസിഡന്റ് കെ പി ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രശസ്ത നാഗസ്വര ചക്രവർത്തി തിരുവിഴാ ജയശങ്കർ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നർത്തകി ഭവാനിചെല്ലപ്പൻ വിശിഷ്ടാതിഥി ആയിരിക്കും. കലാഭാരതി വർക്കിംഗ് പ്രസിഡണ്ട് പി ജി ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ കോടിമത സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി ശശികുമാർ പ്രശസ്ത നർത്തകി ഡോ പത്മിനി കൃഷ്ണൻ സംഗീതജ്ഞ വൈക്കം രാജാംബാൾ മാതംഗി സത്യമൂർത്തി നർത്തകരായ ചങ്ങങ്കരിസ്വാമിദാസ് ആർ എൽ വി പ്രദീപ്കുമാർ സുംബാ ഡാൻസ് ആൻഡ് ഫിറ്റ്നസ് ട്രെയിനർ ഡോ ഷൈനി കലാഭാരതി ജനറൽ സെക്രട്ടറി ജോജോ തോമസ് തുടങ്ങിയവർ സംസാരിക്കും
ദേവകി ടീച്ചറുടെ മറുപടി പ്രസംഗത്തിനുശേഷം നാരായണ ചാക്യാരുടെ പാഠകവും ടീച്ചറുടെ ശിഷ്യകളുടെ നൃത്തനൃത്ത്യങ്ങളും ഉണ്ടാകും.
