ചെന്നൈ > നാല് തമിഴ് സിനിമാതാരങ്ങൾക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ (ചിമ്പു), അഥർവ എന്നിവർക്കാണ് വിലക്ക്. നിർമാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിർമാതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന സമയത്ത് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി. 80 ശതമാനം ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഭാഗം ചിത്രീകരിക്കാനെത്താതെ നിർമാതാവിന് നഷ്ടമുണ്ടാക്കി എന്നതാണ് ധനുഷനെതിരെയുള്ള ആരോപണം. സമാനമായ പരാതിയാണ് ചിമ്പുവിനും അഥർവയ്ക്കുമെതിരെയുള്ളത്.
എത്രകാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.
തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
