fbpx
22 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ ഭൂമി വാങ്ങി നല്കി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ*

*

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല എന്നാൽ തൻ്റ ഏക മകൾക്ക് പിറന്നാൾ സമ്മാനമായി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്പിളി മാമനിൽ സ്ഥലം വാങ്ങി നല്കിയിരിക്കുകയാണ് ഒരു പിതാവ് , ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി സ്വന്തമാക്കി മലയാളിക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം മുണ്ടക്കയം, പുഞ്ചവയൽ സ്വദേശി സെൻ സെബാസ്റ്റ്യൻ
ചന്ദ്രയാൻ മൂന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കുകയും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച മലയാളികളുടെ കരങ്ങളും പ്രത്യേകിച്ച് കോട്ടയം ജില്ലക്കാരായ ശാസ്ത്രജ്ഞന്മാരുടെ പങ്കും വളരെ അധികം പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്തിരുന്നു ഇപ്പോൾ കേരളത്തിൽ നിന്ന് ആദ്യമായി ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയും പുഞ്ചവയൽ പുതുപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെയും ,സൂസമ്മ സെബാസ്റ്റ്യൻ മകനായ സെൻസെബാസ്റ്റ്യൻ, ഇദേഹത്തിൻ്റ ഏക സഹോദരൻ സോളമൻ നാട്ടിൽ ബിനിനസ് ചെയ്യുന്നു ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി തൻറെ മകളായ സമീറ സെന്നിന് പിറന്നാൾ സമ്മാനമായി വാങ്ങി നൽകിയിരിക്കുന്നത്. രണ്ടുവർഷമായി യുകെയിൽ ഭാര്യ മീനു തോമസിനും മകൾ സമീറയ്ക്ക് ഒപ്പം താമസിക്കുന്ന സെൻ സെബാസ്റ്റ്യൻ നേഴ്സ് ആയി ജോലി ചെയ്തു വരികയാണ് അവിടെവച്ചാണ് ആളുകൾ ചന്ദ്രനിൽ ഭൂമി വാങ്ങുന്ന കാര്യം അറിയാൻ കഴിഞ്ഞത് അങ്ങനെ ചന്ദ്രനെ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്ന തന്റെ മകൾക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ തന്നെ ഭൂമി വാങ്ങി നൽകാമെന്ന ആശയം തോന്നിയത് അതിനായി യുഎസ്എയുടെ ലൂണാർ ലാൻസ് രജിസ്ട്രേഷൻ വഴി ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു സ്വന്തമാക്കി ഏക്കറിന് 54 ഡോളർ വിലയുള്ള ലാൻഡ് ഓഫ് ഡ്രീംസിലെ അഞ്ചേക്കർ ഭൂമിയാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത് രജിസ്ട്രേഷൻ അടക്കം ഏകദേശം 25000 ഇന്ത്യൻ രൂപയിൽ അധികം ചെലവായിട്ടുണ്ട് ചന്ദ്രനിൽ ആദ്യമായി അഞ്ചേക്കർ ഭൂമി സ്വന്തമാക്കുന്ന മലയാളി സെന്നാണ് എന്നാണ് കരുതപ്പെടുന്നത് , ഭൂമി മറിച്ച് വിൽക്കുന്നതിനും ട്രേഡിങ് സൈറ്റുകളിൽ അറ്റാച്ച് ചെയ്ത് ട്രേഡിങ് ചെയ്യാനുന്നതിനുള്ള സൗകര്യവും ഉണ്ട്, ഇ സ്ഥലങ്ങളിൽ ലൂണാർ സൊസൈറ്റി ഇൻറർനാഷണൽ ലോയുടെ അടിസ്ഥാനത്തിലാണ് ക്രയവിക്രയങ്ങൾ’ നടക്കുന്നത് രജിസ്ട്രേഷൻ കഴിയുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുകയും അതിൽ വാങ്ങിയ ആളുടെ പേരും ഫ്ലോട്ട് നമ്പരും ഉണ്ടായിരിക്കും ഇവിടെ സ്ഥലങ്ങൾ ഒരേ ഏക്കർ ആയിട്ടാണ് തിരിച്ചിരിക്കുന്നത്, സ്ഥലം വാങ്ങുന്ന ആൾക്ക് ലൂണാർ റിപ്പബ്ലിക്കിന്റെ പൗരത്വം ലഭിക്കുന്നു ഇനിയുള്ള കാലത്ത് മനുഷ്യൻ ഭൂമിക്ക് പുറത്തും വാസം ഉറപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ കാലത്ത് ടൂറിസ്റ്റ് കമ്പനികൾ യാത്രക്കാരെ ചന്ദ്രനിൽ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയായത് തൻ്റ ആത്മവിശ്വാസം കൂട്ടിയതായും, ചന്ദ്രൻ ഭൂമി വാങ്ങിയെന്ന് പറഞ്ഞപ്പോൾ ചിലർക്ക് ഇത് തമാശയായി തോന്നിയെങ്കിലും തൻറെ മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ ഒരു പിതാവ് എന്ന നിലയിൽ അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും കൂടുതൽ മലയാളികൾ സ്ഥലം വാങ്ങുന്ന വാങ്ങുമെന്ന് കരുതുന്നതായും സെൻ സെബാസ്റ്റ്യൻ അറിയിച്ചു

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles