fbpx

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിൽ ഓണം നാളിൽ സുഹൃത്തുക്കളായ അഞ്ചുപേർ ഒരു വാഹനത്തിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ദർപ്പക്കാട് സ്വദേശിയായ സെയ്ദാലിയെ സഹോദരങ്ങളായ ഷാനും ഷെഹിനും ചേർന്ന് തറയോട് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത രണ്ട് പേരെ ചിതറ പോലീസ് വെറുതെ വിട്ടിരുന്നു .

എന്നാൽ സെയ്ദാലിയുടെ കുടുംബം നിരന്തരം വെറുതെ വിട്ടവർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് കാട്ടി മുഖ്യമന്ത്രിക്കും DYSP ,ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിന്റെ ഫലമായി ചിതറ പോലീസ് അന്വേഷിച്ച കേസ് കൊട്ടാരക്കര DYSP ക്ക് കൈ മാറുകയും ചെയ്തു .

DYSP യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചിതറ പോലീസ് വെറുതെ വിട്ട കടയ്ക്കൽ ആൽത്തറ മൂട് സ്വദേശി ഷാജഹാനേയും പള്ളിമുക്ക് സ്വദേശി നിഹസിനെയും കസ്റ്റഡിയിൽ എടുത്തു.

നാളെ രാവിലെയോട് കൂടി ഇവരുടെ അറസ്റ്റിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്ന വിവരം.

Share the News