fbpx
21.4 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

പാലക്കാട് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മരണത്തിലേക്ക് എത്തിച്ചത് സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമെന്ന് കുറിപ്പ് ; യുവാവ് അറസ്റ്റില്‍

0

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ കഴിഞ്ഞ 19 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ്. കേസില്‍ തുടരന്വേഷണം നടത്തുകയാണെവന്നും അതിന്റെ ഭാഗമായി തെളിവ് ശേഖരണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

എസ് സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്ബുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 6 വരെ നീട്ടി, ചുരാചന്ദ്പൂരില്‍ അനിനിശ്ചിതകാല അടച്ചുപൂട്ടല്‍

0

മണിപ്പൂര്‍ കലാപത്തിന്റെ സാഹചര്യത്തില്‍ ചുരാചന്ദ്പൂരില്‍ അനിശ്ചിത കാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച്‌ കുക്കി സംഘടന.

എൻ ഐ എ, സി ബി ഐ സംഘങ്ങള്‍ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനകളുടെ പ്രതിഷേധം. . സംഘര്‍ഷ സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 5 ദിവസത്തേക്ക് നീട്ടി.എല്ലാ അതിര്‍ത്തികളും അടയ്ക്കും. വിദ്യാര്‍ത്ഥികളുടെ കൊലക്കേസില്‍ അടക്കം അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മണിപ്പൂരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിയമത്തിന്‍റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. മണിപ്പൂരില്‍ ഇൻറ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.

അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മണിപ്പൂര്‍ കലാപത്തിലെ പ്രതി സെയ് മനുല്‍ ഗാംഗ്ടേയെ രണ്ട് ദിവസത്തെ എൻ ഐ എ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പട്യാല ഹൌസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക്. തുടക്കം. ഒക്ടോബർ. 2.

0




ഇടുക്കി -.ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് ( ഒക്ടോബർ 2 ) തുടക്കം*

ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക്ജില്ലയിൽ ( ഒക്ടോബർ 2 ) തുടക്കമാകും. രാവിലെ 9.30 കലക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഹാരാർപ്പണം നടത്തും. തുടർന്ന് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം മന്ത്രി നിർവഹിക്കും . ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , സബ് കളക്ടർ ഡോ. അരുൺ എസ് നായർ , എ ഡി എം ഷൈജു പി ജേക്കബ് ,ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും .

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതു ഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കർമ്മപരിപാടി നടപ്പാക്കുന്നുണ്ട് . ഓഫീസുകളിലും സ്‌കൂളുകളിലും ഗാന്ധിജയന്തി ദിനതോടനുബന്ധിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടക്കും . വാരാഘോഷത്തിന്റെ ഭാഗമായി (ഒക്ടോബര്‍ 2 ) മുതല്‍ 8 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഒക്ടോബര്‍ 8 വൈകിട്ട് 5വരെ സമര്‍പ്പിക്കാം.
വിഷയം- ‘കാര്‍ട്ടൂണ്‍’ – മാലിന്യമുക്തം നവകേരളം , ‘ഉപന്യാസം’- ശുചിത്വ അവബോധവും ശാസ്ത്രീയ മാലിന്യ സംസ്‌കരണവും, ദേശഭക്തിഗാനം: ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. ദേശഭക്തി ഗാനം മൂന്ന് മിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗങ്ങളിൽ മത്സരിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടാകും . മികച്ച സൃഷ്ടികൾ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 233036.

ഓപ്പറേഷൻ മൂൺ ലൈറ്റ്. ഇടുക്കിയിൽ ബിവറേജസ്. ഔട്ട് ലെറ്റുകളിൽ വൻ ക്രമക്കേട് പണം അധികം ഈടാക്കുന്നതായി പരാതി.

0

* കട്ടപ്പന. ഓപ്പറേഷൻ മൂൺലൈറ്റ്; ഇടുക്കിയില്‍ വിവിധ ബിവ്‌റേജസ് ഔട്ട് ലെറ്റുകളില്‍ വ്യാപക ക്രമക്കേട്; മദ്യപരില്‍ നിന്ന് അധിക പണം ഈടാക്കുന്നതായി പരാതി*

ജില്ലയിൽ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ബിവ്‌റേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കുമളി കൊച്ചറ , മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കില്‍പ്പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്‌ലെറ്റുകളില്‍ നിന്ന് 14,359 രൂപയുടെ കുറവും കണ്ടെത്തി. കുമളി ഔട്ട്ലെറ്റിലെ ജീവനക്കാരിൽ നിന്ന് കണക്കില്‍പ്പെടാത്ത ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു.

വിജിലൻസിന്റെ ഓപ്പറേഷൻ മൂൺലൈറ്റിലാണ് നോർത്ത് പറവൂർ, ഇലഞ്ഞി ഔട്ട് ലെറ്റുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. നോർത്ത് പറവൂരിൽ 17,000 രൂപയും, ഇലഞ്ഞിയിൽ 10,000 രൂപയും അധികമായി കണ്ടെത്തി.മദ്യം പൊതിഞ്ഞ് നൽകുന്ന കടലാസ് വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി.

വിജിലൻസിന്റെ ‘ഓപ്പറേഷൻ മൂൺലൈറ്റ്’ ഭാഗമായി സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടന്നിരുന്നു. മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. മദ്യം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച് വിലകൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഹൈറേഞ്ചിൽ മഴ ശക്തം കോഴിമലയിൽ വീട് തകർന്നു.

0

കട്ടപ്പന. കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു

കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു വീണു.കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇന്ന് രാവിലെ എട്ടരയോടെ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഇടിഞ്ഞുവീണത്.

ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്. ഇന്ന് രാവിലെ ഉണ്ടായ മഴയെ തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് ഒന്നാം വാർഡ് അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീട് പൂർണമായും തകർന്നടിഞ്ഞു. ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. തുടർന്ന് ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു. സംഭവ സമയം സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു. മേഖലയിൽ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്.വീട് തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് ഈ കുടുംബം . അടിയന്തരമായി ഇവർക്ക് പുനരധിവസിക്കാൻ വീടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്..

കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

0

എറണാകുളം ജില്ലയിലെ കടയിരുപ്പില്‍ അയല്‍വാസിയായ യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു.

എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സാലിയുടെ തലക്കേറ്റ പരിക്ക് ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുത്തൻകുരിശ് പോലീസ് അയല്‍വാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ കസ്റ്റഡിയിലെടുത്തു.

കരുവന്നൂരില്‍ പുതിയ അങ്കത്തട്ട്; ഇപിയുടെ തുറന്നു പറച്ചിലില്‍ പുകഞ്ഞ് സിപിഎം; ഒറ്റപ്പെട്ട ശബ്‌ദമല്ലെന്ന് വിലയിരുത്തല്‍

0

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു പറയാൻ തന്റെ കൈയില്‍ തെളിവെല്ലുന്നു ഇടതുമുന്നണി കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായി ഇപി ജയരാജൻ.

കരുവന്നൂര്‍ പ്രശ്നം ശക്തമായ നടപടിയെടുത്ത് അവസാനിപ്പിക്കാൻ ആകാത്തത് വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു

കരുവന്നൂരില്‍ ഇപി ജയരാജന്റെ തുറന്നു പറച്ചിലില്‍ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുക്കാനോ അത് സംബന്ധിച്ച്‌ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

സഹകരണത്തില്‍ തോറ്റാല്‍ കാല്‍ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയില്‍ ആരോപണം ആവര്‍ത്തിച്ചുയര്‍ത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരില്‍ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറ‌ച്ചില്‍ നേതൃത്വത്തിന് വലിയ അടിയായി.

എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതല്‍ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചില്‍ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതല്‍ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതല്‍ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങള്‍ അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

പി ടി ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌കാരം ഉമ്മന്‍ ചാണ്ടിക്ക്

0

ആലപ്പുഴ: പി ടി ചാക്കോ ഫൗണ്ടേഷന്റെ മാതൃകാ ജനപ്രതിനിധി പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മരണാനന്തര ബഹുമതിയായി നല്‍കാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണി മുക്കത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി റോയി പി തിയോച്ചന്‍, നെടുമുടി ഹരികുമാര്‍, പ്രദീപ് കൂട്ടാല, ദിനേശന്‍ ഭാവന, ജോസ് ചാവടി, മാത്യു വാഴപ്പള്ളി, മുഹമ്മദ് റാഫി, ഹാരിസ് രാജ എന്നിവര്‍ പ്രസംഗിച്ചു.

വിജയ് ഭാവി മുഖ്യമന്ത്രി! മധുരയില്‍ പോസ്റ്ററുകള്‍, ആര്‍ക്കും തടയാനാകില്ല; ഉദയനിധിക്ക് വിമര്‍ശനവും

0

നടൻ വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് ആരാധക കൂട്ടായ്മയുടെ പേരില്‍ പോസ്റ്റര്‍. മധുരയിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

നെഹ്‌റു സ്റ്റേഡിയത്തില്‍ കേറുന്നത് തടഞ്ഞിരിക്കാം പക്ഷെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും തടയാൻ ആര്‍ക്കും സാധിക്കില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് സംബന്ധിച്ചാണ് പോസ്റ്റര്‍.

ചിത്രത്തിന്റെ ഗ്രാൻഡ് റിലീസിന് മുന്നോടിയായി, നിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ 30-ന് ഓഡിയോ ലോഞ്ച് ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് റദ്ദാക്കിയതിന് പിന്നാലെ ലിയോ റിലീസ് സംബന്ധിച്ച്‌ പലവിധത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. അതിലൊന്ന് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്‌ക്കെതിരെ നീങ്ങുന്നുവെന്നാണ്. അതേസമയം പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് ലിയോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്ബര്‍ സിനിമ വിതരണ കമ്ബനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ മകനുമായ ഉദയനിധി സ്റ്റാലിൻറെ റെഡ് ജെൻറ് മൂവിസാണ്. തമിഴകത്തെ പല സ്‌ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈൻറാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്.

വിജയ്യുടെ സിനിമകളുടെ ഓഡിയോ ലോഞ്ച് ഇവന്റുകള്‍ക്ക് വലിയൊരു വിഭാഗം ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്, പ്രത്യേകിച്ച്‌ ‘കുട്ടിക്കഥൈ’യ്ക്ക് (ചെറിയ കഥ) വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണയും അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തുമോ എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ.

ലോകേഷ്, രത്നകുമാര്‍, ദീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദളപതി വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ അര്‍ജുൻ സര്‍ജ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ മനോജ് പരമഹംസ, എഡിറ്റര്‍ ഫിലോമിൻ രാജ് എന്നിവരും സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.

പെരുമഴയില്‍ എറണാകുളത്തെ റോഡില്‍ കുഴിയടപ്പ്; പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

0

പെരുമഴയില്‍ എറണാകുളത്ത് റോഡില്‍ കുഴിയടപ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി എൻഎച്ച്‌ ബൈപ്പാസിലെ കുഴികളാണ് മഴയത്ത് അടയ്ക്കുന്നത്.

തൊഴിലാളികള്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എൻ എച്ച്‌ ബൈപ്പാസില്‍ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ദേശീയ പാത അതോറിറ്റി ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

പെരുമഴയത്ത് യു ടേണില്‍ കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ നേരത്തെ മിക്സ് ചെയ്ത ടാര്‍ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാര്‍ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും പരിതാപകരമാണ്.