fbpx

ഓപ്പറേഷൻ മൂൺ ലൈറ്റ്. ഇടുക്കിയിൽ ബിവറേജസ്. ഔട്ട് ലെറ്റുകളിൽ വൻ ക്രമക്കേട് പണം അധികം ഈടാക്കുന്നതായി പരാതി.

* കട്ടപ്പന. ഓപ്പറേഷൻ മൂൺലൈറ്റ്; ഇടുക്കിയില്‍ വിവിധ ബിവ്‌റേജസ് ഔട്ട് ലെറ്റുകളില്‍ വ്യാപക ക്രമക്കേട്; മദ്യപരില്‍ നിന്ന് അധിക പണം ഈടാക്കുന്നതായി പരാതി*

ജില്ലയിൽ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ബിവ്‌റേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കുമളി കൊച്ചറ , മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കില്‍പ്പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്‌ലെറ്റുകളില്‍ നിന്ന് 14,359 രൂപയുടെ കുറവും കണ്ടെത്തി. കുമളി ഔട്ട്ലെറ്റിലെ ജീവനക്കാരിൽ നിന്ന് കണക്കില്‍പ്പെടാത്ത ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു.

വിജിലൻസിന്റെ ഓപ്പറേഷൻ മൂൺലൈറ്റിലാണ് നോർത്ത് പറവൂർ, ഇലഞ്ഞി ഔട്ട് ലെറ്റുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. നോർത്ത് പറവൂരിൽ 17,000 രൂപയും, ഇലഞ്ഞിയിൽ 10,000 രൂപയും അധികമായി കണ്ടെത്തി.മദ്യം പൊതിഞ്ഞ് നൽകുന്ന കടലാസ് വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി.

വിജിലൻസിന്റെ ‘ഓപ്പറേഷൻ മൂൺലൈറ്റ്’ ഭാഗമായി സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടന്നിരുന്നു. മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. മദ്യം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച് വിലകൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Share the News