fbpx
19.7 C
New York
Friday, September 20, 2024

Buy now

spot_imgspot_img

വണ്ടിപ്പെരിയാറിൽ, കടന്നൽ, ആക്രമണം. സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്,

0

വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് വക ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഏഴ് സ്ത്രീ തൊഴിലാളികൾക്കാണ് കടന്നൽ ആക്രമണത്തിൽ,പരിക്കേറ്റത്,

ഇന്ന് രാവിലെ മൗണ്ട് എസ്റ്റേറ്റ് വക ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിന്റെ വഴിയിൽവെച്ചായിരുന്നു ആക്രമണം സ്ത്രീ തൊഴിലാളികൾ തൽസമയം ബോധമറ്റ്‌ വീഴുകയും ബഹളം കേട്ടെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക, ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു, വണ്ടിപ്പെരിയാർ മൗണ്ട് സ്വദേശികളായ സരോജ (41 )ശകുന്തള (36) ദേവി (30) അമരാവതി( 37 )മഹാലക്ഷ്മി( 32 )പാർവതി (32 )പൊന്നുത്തായി (34 )എന്നിവർക്കാണ് പരിക്കേറ്റത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു.,

ഇടുക്കി,വണ്ണപ്പുറത്ത്. ചെക്ക് ഡാമിൽ കുളിക്കാൻ,ഇറങ്ങിയ യുവാവിന്‌.ദാരുണാന്ത്യം –

0

*ഇടുക്കി വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം*

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ബിനു ആണ് മരിച്ചത്. ഡാമിന്റെ ഷട്ടറിൽ കാലു കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നാലംഗ സംഘമായിരുന്നു ഇന്ന് വൈകീട്ടോടെ ഡാമിൽ കുളിക്കാനിറങ്ങിയത്. അപകടത്തിൽപെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #To

നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപൊട്ടൽ, 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം,

0

*ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഉരുൾപൊട്ടൽ; 25കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.*

ഇടുക്കി: നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു. 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ മാറ്റുന്നത്. ഉടുമ്പൻചോല റവന്യൂ സംഘത്തിന്റെ
നേതൃത്വത്തിലാണ് ആളുകളെ
മാറ്റിപ്പാർപ്പിക്കുന്നത്. ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

നെടുങ്കണ്ടം പച്ചടി സെൻറ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ക്യാമ്പ് തുറന്നു പ്രാഥമികമായി 14 കുടുംബങ്ങളെ ഇങ്ങോട്ടേക്ക് മാറ്റും. വീടുകളിലേക്ക് മാറാത്ത വരെ ക്യാമ്പുകളിൽ എത്തിക്കും. ഫയർഫോഴ്സ് ഉൾപ്പെടെയുള സേനകൾ സ്ഥലത്തെത്തിനടപടികൾ ആരംഭിച്ചു

ഇന്ന് പുലർച്ചെയാണ് നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയത്. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #updates #NEWS #information #idukkidiaries #LatestNews #idukki

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.

0

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.

മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തി. കുഴിമാവ് ,116 ഭാഗത്ത് തോപ്പില്‍ ദാമോദന്റെ മകന്‍ അനുദേവന്‍(45)നെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് സാവിത്രി(68)ആണ് മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. ഇക്കഴിഞ്# 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റന്നു പറഞ്#ു മാതാവും ബന്ധുക്കളും ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെഅനദേവന്‍ മരണപ്പെട്ടു.എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രഹസ്യാനേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്നു കണ്ടെത്തിയത്..മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.
സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും അക്രമണ സ്വഭാവം കാട്ടുന്നതും സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.ഇയാളുടെ ശല്യംമൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു.മുണ്ടക്കയം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

റേഷൻ ഇനി രണ്ട് ഘട്ടമായി. – 15 വരെ മുൻഗണന,വിഭാഗത്തിന് മാത്രം. വിതരണ രീതി പരിഷ്കരിച്ച്, സർക്കാർ.

0

*TVM – ഇടുക്കി – /റേഷൻ ഇനി രണ്ടു ഘട്ടമായി; 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ.*

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15- നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു.

അതേസമയം 15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെതന്നെ അഗതി-അനാഥ- വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ റേഷൻകാർഡുകൾക്കുള്ള റേഷ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്,.

മുക്കുടം,വൈദ്യുത പദ്ധതി,പ്രവർത്തനം തുടങ്ങി,

0

ഇടുക്കി – കട്ടപ്പന /..മുക്കുടം വൈദ്യുത പദ്ധതി പ്രവർത്തനം തുടങ്ങി.*

ഇടുക്കി ജില്ലയിലെ അഞ്ചാമത്തെ സ്വകാര്യ വൈദ്യുതി പദ്ധതിയായ അടിമാലി, മുക്കുടം..പദ്ധതി പ്രവർത്തനം തുടങ്ങി. മുക്കുടം ജലവൈദ്യുത നിലയം (4 മെഗാവാട്ട്) വൈദ്യുതിയാണ് ഉല്പാദിപ്പിക്കുക. 2 ജനറേറ്ററുകളിൽ നിന്നായിട്ടാണ് വൈദ്യുതി ഉല്പാദിപ്പിക്കുക.കേരളത്തിലെ പന്ത്രണ്ടാമത്തേയും, ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം ജലവൈദ്യുത നിലയം. കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി മേഖലയിൽ നിന്നും ഉത്ഭവിച്ചു, പുല്ലുകണ്ടം, പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറിൽ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

മുക്കുടത്തിനു പടിഞ്ഞാറു ഭാഗത്തായുള്ള ചതുരക്കള്ളിപ്പാറയിൽ നിർമ്മിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള അണക്കെട്ടിൽ നിന്നും 323.7 മീറ്റർ (1068 അടി) താഴ്ചയിലുള്ള പവർ ഹൗസിലേക്ക് 1310 മീറ്റർ (1.31 കിലോമീറ്റർ) നീളമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു 2 മെഗാവാട്ട് ശേഷിയുളള 2 ടർബൈനുകൾ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റർ അകലെയുള്ള കെ .എസ്.ഇ.ബിയുടെ നേര്യമംഗലം പവർ ഹൗസിലേക്ക് പുതിയതായി വലിച്ച ലൈൻ വഴി എത്തിച്ചാണ് ഗ്രിഡിലേക്ക് നൽകുന്നത്.

അങ്കമാലി എഫ്.ഐ.
എസ്.എ.ടിഎൻജിനീയറിങ് കോളേജിൽ നിന്നും 2006 ൽ എൻജിനീയറിങ് ബിരുദം
പൂർത്തിയാക്കി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഏഴ് യുവ എൻജിനീയർമാരാണ് ഈ സംരംഭത്തിന് പിന്നിൽ. കമ്പനിയുടെ സി.എം.ഡിയും കമ്പിളികണ്ടം സ്വദേശിയുമായ രാകേഷ് റോയി ആണ് 2014 ജൂണിൽ ഇവിടെ ഇങ്ങനെ ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുക്കളെ ഒപ്പം കൂട്ടി മുക്കുടം ഇലക്ട്രോഎനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചു, 2015 ഡിസംബറിൽ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക്
സമർപ്പിക്കുകയും ചെയ്തത്. ഒരു മെഗാവാട്ടിന് 2018 മാർച്ച് മാസത്തിൽ കേരള സർക്കാർ അനുമതി ലഭിച്ചു.

2016 ജൂൺ മുതൽ തുടർച്ചയായി 3 വർഷം പദ്ധതി പ്രദേശത്തെ ജലലഭ്യത നിരീക്ഷിച്ചു രേഖപ്പെടുത്തിയതിൽ നിന്നും ഇവിടെ 4 മെഗാവാട്ട്ശേഷിയുള്ള പദ്ധതി സ്ഥാപിക്കുകയാണ് ഉചിതം എന്ന് മനസ്സിലാവുകയും പുതുക്കിയ പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചു 2021 ഫെബ്രുവരിയിൽ സർക്കാർ അനുമതി ലഭ്യമാവുകയും ചെയ്തു.2019 ഫെബ്രുവരി 3 ന് അന്നത്തെ വൈദ്യുതി എം എം മണി നിർമ്മാണ ഉത്ഘാടനം നിർവഹിച്ചു, കോവിഡ് കാലത്തെ പ്രതിസന്ധികളും തരണം ചെയ്താണ് നാലര വർഷം കൊണ്ട് പദ്ധതി കമ്മിഷൻ ചെയ്തത്. പ്രതിവർഷം 11 ദശലക്ഷം (1.1 കോടി) യുണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഉടൻ തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്..

സഞ്ചാരികൾക്ക്,കൗതുകമായി, മൂന്നാർ,ടൗണിലെ വെള്ളക്കെട്ടുകൾ,

0

ഇടുക്കി, സ്വാഗതം സഞ്ചാരികളേ… മൂന്നാർ ടൗണിലെ, വെള്ളക്കെട്ടിലേക്ക്,,,,


മഴ കനത്തതോടെ മൂന്നാർ
ടൗണിന്റെ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് പതിവായി.

സെൻട്രൽ ജങ്ഷൻ, നടയാർ ജങ്ഷൻ, പ്രൈവറ്റ് ബസ്സ്റ്റാൻഡ് എന്നീ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. എസ്.ബി.ഐ.ക്ക് സമീപം നടയാർ ജങ്ഷനിൽ റോഡിന് നടുവിൽ വൻകുഴിയായി. ഇവിടെ വെള്ളം കെട്ടിനിന്ന് അപകടങ്ങളും പതിവാണ്.

ഓടകൾ അടഞ്ഞതോടെ സെൻട്രൽ ജങ്ഷനിലെ കടകൾക്ക് മുന്നിൽ വലിയ വെള്ളക്കെട്ടാണ്. ആളുകൾക്ക് കടകളിലേക്ക് കയറാൻ സാധിക്കാത്ത
രീതിയിൽ റോഡിൽ വെള്ളം
കെട്ടികിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകൾക്കുള്ളിലേക്ക് മലിനജലം അടിച്ചു കയറുന്നുണ്ട്. ഓടകൾ പൂർണമായും അടഞ്ഞതോടെയാണ് ടൗണിൽ വെള്ളക്കെട്ട് പതിവായത്. മഴ മാറിയശേഷവും മണിക്കൂറുകളോളം പ്രദേശത്ത് വെള്ളക്കെട്ട് തുടരുകയാണ്. വിനോദസഞ്ചാര സീസൺ
ആരംഭിക്കുന്നതോടെ ടൗണിൽ തിരക്കേറും. ഇതോടെ മഴയത്തുള്ള കാൽനടയാത്ര ദുരിതത്തിലാകും. വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നിരവധി പരാതികൾ ഉയർന്നെങ്കിലും ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.,

വിദ്യാരംഭം,ആദ്യാക്ഷര മന്ത്രം, തെരഞ്ഞെടുക്കാനുള്ള അവകാശം, രക്ഷിതാക്കൾക്കെന്ന്, ഹൈക്കോടതി.

0

കൊച്ചി -/ ഇടുക്കി.വിദ്യാരംഭം; ആദ്യാക്ഷര മന്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കെന്ന് ഹൈക്കോടതി*

വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണെന്ന് ഹൈക്കോടതി.

വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം ഉള്‍പ്പെടുത്തിയ മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരെ വന്ന ഹര്‍ജിയിലാണ് ഉത്തരവ്. എറണാകുളം സ്വദേശി മഹാദേവനാണ് ഹര്‍ജി നല്‍കിയത്.

വിദ്യാരംഭം ഗ്രന്ഥശാലയില്‍ നടക്കുന്നതിനാല്‍ മതപരമായ ചടങ്ങായി കാണാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ തീരുമാന പ്രകാരം കുട്ടികളെ എഴുത്തിനിരുത്തണമെന്ന് നഗരസഭാ ലൈബ്രറി കമ്മിറ്റിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബസും,ട്രാവലറും കൂട്ടിയിടിച്ച്,നിരവധി പേർക്ക് പരുക്ക്.

0

*മാങ്കുളത്തിനു സമീപം ട്രാവലർ ബസ്സിൽ ഇടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക് *

മാങ്കുളം മുനിപാറയിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എട്ടുപേർക്ക് പരിക്ക്. ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട് സാറൂൺ ബസ്സിൽ ഇടിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ട്രാവൽ യാത്രികർ തൃശ്ശൂരിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ്.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #ac

ക്ഷേത്രത്തിൽ വൻ കവർച്ച കാണിക്കാ വഞ്ചി കുത്തി തുറന്നു,പണവും സ്വർണവും,കവർന്നു, സിസിടിവിയും മോഷണം പോയി.

0

*ക്ഷേത്രത്തില്

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് മോഷ്ടാവി സ്വർണവും പണവും കവർന്നു. കൂടാതെ ക്ഷേത്രത്തിൽവെച്ച സിസിടിവിയും മോഷ്ടാവ് എടുത്തുകൊണ്ടു പോയി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉൾപ്പെടെ നാല് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും മോഷ്ടിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളും മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാവ് കൊണ്ടുപോയി. ഏകദേശം ഒരു ലക്ഷം രൂപയുടെ മോഷണം നടന്നെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഇതിൽ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.