fbpx

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.

മുണ്ടക്കയം: 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.

മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തി. കുഴിമാവ് ,116 ഭാഗത്ത് തോപ്പില്‍ ദാമോദന്റെ മകന്‍ അനുദേവന്‍(45)നെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് സാവിത്രി(68)ആണ് മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. ഇക്കഴിഞ്# 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റന്നു പറഞ്#ു മാതാവും ബന്ധുക്കളും ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെഅനദേവന്‍ മരണപ്പെട്ടു.എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രഹസ്യാനേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്നു കണ്ടെത്തിയത്..മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.
സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും അക്രമണ സ്വഭാവം കാട്ടുന്നതും സഹിക്കവയ്യാതെയാണ് കൊലചെയ്തതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.ഇയാളുടെ ശല്യംമൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു.മുണ്ടക്കയം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share the News