fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

റേഷൻ ഇനി രണ്ട് ഘട്ടമായി. – 15 വരെ മുൻഗണന,വിഭാഗത്തിന് മാത്രം. വിതരണ രീതി പരിഷ്കരിച്ച്, സർക്കാർ.

*TVM – ഇടുക്കി – /റേഷൻ ഇനി രണ്ടു ഘട്ടമായി; 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ.*

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15- നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു.

അതേസമയം 15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെതന്നെ അഗതി-അനാഥ- വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ റേഷൻകാർഡുകൾക്കുള്ള റേഷ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്,.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles