വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് വക ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഏഴ് സ്ത്രീ തൊഴിലാളികൾക്കാണ് കടന്നൽ ആക്രമണത്തിൽ,പരിക്കേറ്റത്,
ഇന്ന് രാവിലെ മൗണ്ട് എസ്റ്റേറ്റ് വക ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിന്റെ വഴിയിൽവെച്ചായിരുന്നു ആക്രമണം സ്ത്രീ തൊഴിലാളികൾ തൽസമയം ബോധമറ്റ് വീഴുകയും ബഹളം കേട്ടെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക, ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു, വണ്ടിപ്പെരിയാർ മൗണ്ട് സ്വദേശികളായ സരോജ (41 )ശകുന്തള (36) ദേവി (30) അമരാവതി( 37 )മഹാലക്ഷ്മി( 32 )പാർവതി (32 )പൊന്നുത്തായി (34 )എന്നിവർക്കാണ് പരിക്കേറ്റത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു.,