നെടുങ്കണ്ടം: പത്തുവയസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവടി പൊന്നാമല പുത്തന്‍വീട്ടില്‍ ബിനു – പ്രിയ ദമ്പതികളുടെ മകന്‍ ആല്‍ബിനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ഞപ്പാറ ക്രിസ്തുരാജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആല്‍ബിന്‍. ആനോണ്‍ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
പത്തു വയസ്സുകാരൻ, കുളിമുറിയിൽ, മരിച്ച നിലയിൽ.
0
895