*കല്ലാർ പാമ്പ്ല ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി വിടും… :ചിന്നാർ കല്ലാർ പുഴകളുടെ ഇരുകരകളിലും പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം
കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും (ഡാമിലെ നിലവിലെ ജലനിരപ്പ് 823.5 മീറ്ററും പരമാവധി ജലനിരപ്പ് 824.48 മീറ്ററുമാണ് ) മുൻകരുതൽ എന്ന നിലയിൽ 25-10-2023 തിയതി പുലർച്ചെ 2.30 മണി മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി 10 cumex വരെ വെള്ളം തുറന്ന് വിടുന്നതിന് അനുമതി ആവശ്യപ്പെട്ട് സൂചന (1) പ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ട്.
കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലും ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ 25-10-2023 തിയതി പുലർച്ചെ 3.30 മണി മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി 10 cumex വരെ വെള്ളം തുറന്ന് വിടുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
ഈ കാരണത്താൽ ചിന്നാർ കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതാണ്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓറഞ്ച് ബുക്ക് 2023 ൽ നിഷ്കർഷിച്ചിട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.
പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി
മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് – 252.10 മീറ്റർ, റെഡ് അലർട്ട് ജലനിരപ്പ് – 252 മീറ്റർ, പരമാവധി ജലനിരപ്പ് 253 മീറ്റർ) ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലും എമർജൻസി പ്ലാനിംഗ് മാനേജർ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലും, 25-10-2023 ന് രാവിലെ 7.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് വരെ ഒഴുക്കിവിടുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സൂചന (1) പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷ നാമർപ്പിച്ചിരിക്കുന്നു.
ജലം
ഈ സാഹചര്യത്തിൽ സൂചന (1) അപേക്ഷ, സൂചന (2) ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ എന്നിവ പരിഗണിച്ചും, ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ 25-10-2023 ന് രാവിലെ 7.00 മണി മുതൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യൂമെക്സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. ടി ജലം ജലം പുറത്തേക്ക് ഒഴുക്കുന്നതിന് മുൻപായി സൂചന (2) പ്രകാരമുള്ള കാലവർഷ – തുലാവർഷ മുന്നൊരുക്ക, ദുരന്തപ്രതികരണ മാർഗ്ഗരേഖയിൽ (ഓറഞ്ച് ബുക്ക്) പ്രതിപാദിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഇക്കാരണത്താൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്
#updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police
കല്ലാർ, പാമ്പ്ല,ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. പെരിയാറിന്റെ, ഇരുകരകളിലും താമസിക്കുന്നവർ. അതീവ ജാഗ്രത പാലിക്കണമെന്ന്. ജില്ലാ കളക്ടർ.
