കട്ടപ്പന- /ഇടുക്കി കൊച്ചുകരിന്തരുവി
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
.
ഇടുക്കി കൊച്ചുകരിന്തരുവി
വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്‍റെ മകൻ നിബിനിന്റെ .മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ നിബിനും അനുജൻ നിതിനും കയത്തിലെ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷപെടുത്തി കരക്കെത്തിക്കുന്നതിനിടയിൽ നിബിൻ കാൽ വഴുതി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.
പീരുമേട്ടിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും മൂലം രക്ഷപ്രവർത്തനം നിർത്തിയിരുന്നു തുടർന്ന് ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള എമർജൻസി നന്മക്കൂട്ടം, ടീം പ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മാറ്റും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എട്ടംഗ സംഘം കൊച്ചു കരിന്തരുവിയിലെത്തിയത്. ഗവിയിൽ സന്ദർശനം നടത്തിയ ശേഷമാണ് സംഘം ഇവിടെയെത്തിയത്. തുടർന്ന് കുളിക്കുന്നതിനായി ഇവർ കയത്തിൽ ഇറങ്ങുകയായിരുന്നു.
ഇടുക്കി,കൊച്ചു കരിന്തരുവി. വെള്ളച്ചാട്ടത്തിൽ, കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
