കൊച്ചി -/ ഇടുക്കി.വിദ്യാരംഭം; ആദ്യാക്ഷര മന്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കെന്ന് ഹൈക്കോടതി*
വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണെന്ന് ഹൈക്കോടതി.
വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം ഉള്‍പ്പെടുത്തിയ മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരെ വന്ന ഹര്‍ജിയിലാണ് ഉത്തരവ്. എറണാകുളം സ്വദേശി മഹാദേവനാണ് ഹര്‍ജി നല്‍കിയത്.
വിദ്യാരംഭം ഗ്രന്ഥശാലയില്‍ നടക്കുന്നതിനാല്‍ മതപരമായ ചടങ്ങായി കാണാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ തീരുമാന പ്രകാരം കുട്ടികളെ എഴുത്തിനിരുത്തണമെന്ന് നഗരസഭാ ലൈബ്രറി കമ്മിറ്റിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വിദ്യാരംഭം,ആദ്യാക്ഷര മന്ത്രം, തെരഞ്ഞെടുക്കാനുള്ള അവകാശം, രക്ഷിതാക്കൾക്കെന്ന്, ഹൈക്കോടതി.
