*ക്ഷേത്രത്തില്
ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് മോഷ്ടാവി സ്വർണവും പണവും കവർന്നു. കൂടാതെ ക്ഷേത്രത്തിൽവെച്ച സിസിടിവിയും മോഷ്ടാവ് എടുത്തുകൊണ്ടു പോയി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നത്. ശ്രീകോവിൽ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉൾപ്പെടെ നാല് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ്, അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും മോഷ്ടിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളും മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാവ് കൊണ്ടുപോയി. ഏകദേശം ഒരു ലക്ഷം രൂപയുടെ മോഷണം നടന്നെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഇതിൽ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ക്ഷേത്രത്തിൽ വൻ കവർച്ച കാണിക്കാ വഞ്ചി കുത്തി തുറന്നു,പണവും സ്വർണവും,കവർന്നു, സിസിടിവിയും മോഷണം പോയി.
