fbpx
27.8 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.സി. ടി ഒ സായാഹ്ന ധർണ്ണ

0

അടൂർ.ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.

അടൂരിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ എക്സികുട്ടീവ് കമ്മറ്റി അംഗം സജീ വർഗ്ഗീസ് അധ്യക്ഷൻ ആയിരുന്നു കൃഷ്ണകുമാർ സി.എസ് Kgoa ഏരിയാ വൈസ് പ്രസിഡൻ്റ്  അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം K രവിചന്ദൻ സ്വാഗതവും ഏരിയാ പ്രസിഡൻ്റ്  CJ ജയശ്രീ നന്ദിയും പറഞ്ഞു.

വയനാടിനൊരു കൈത്താങ്ങ് : കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് ധന ശേഖരണം നടത്തി 13.42ലക്ഷം സമാഹരിച്ചു

0

വയനാടിനൊരു കൈത്താങ്ങ് : കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് ധന ശേഖരണം നടത്തി 13.42ലക്ഷം സമാഹരിച്ചു

കാഞ്ഞിരപ്പള്ളി  : വയനാട്  ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗംമായി കാഞ്ഞിര പ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിടെ നേതൃത്വ ത്തിൽ ഭവന സന്ദർശനം നടത്തി ധന ശേഖരണം നടത്തി.  നൈനാർ പള്ളിയുടെ കീഴിലുള്ള 13  പള്ളികളുടെ പരിധിയിൽ പ്പെട്ട നാളായിരത്തിലേറെ വീടുകളിൽ നിന്നുമാണ് അഞ്ചു മണിക്കൂറുകൾ കൊണ്ട് 13.42ലക്ഷം രൂപയോളം സമാഹരിച്ചത്.
സെൻട്രൽ ജമാ -അത്ത് പ്രസിഡന്റ്‌ ഹാജി പി. എം അബ്‌ദുൽ സലാം പാറക്കൽ, സെക്രട്ടറി അൻസാരി വാവേർ, ഗജാൻജി ഷിബിലി തേനമ്മാക്കൽ, നൈനാർപള്ളി ചീഫ്  ഇമാം ഷിഫാർ മൗലവി, മുഅദീൻ അബ്ദുൽ സമദ് മൗലവി,  വിവിധ മസ്ജിദുകളിലെ പരിപാലന സമിതി ഭാരവാഹികൾ, വോളന്റിയർ മാർ തുടങ്ങിയവർ ഫണ്ട്‌ ശേഖരണത്തിന് നേതൃത്വo  നൽകി..

മുൻ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി അന്തരിച്ചു

0

മുൻ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി (72 ) അന്തരിച്ചു .  താനൂരിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. താനൂർ, തിരൂരങ്ങാടി എംഎല്‍എയായിരുന്നു. 2004-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

വയനാടിൻ രോധനം

0

കവിത

വയനാടിൻ രോധനം രചന മുഹമ്മദ് ഖൈസ് എസ്.
“ആലാപനം”
അൽസാബിത്ത്

മാനത്ത് ന്നിന്നുയർന്നു
പിന്നെ പേമാരിയായി പഞ്ചിമഘട്ടത്തിൻ മലയിൽ പിറന്ന മഹാദുരന്തം’ ചാറ്റൽ മഴയിൽ മേനിയഴക് കൂട്ടിയ ചൂരൽമലയിൽ, മുണ്ടക്കയിൽ, പുഞ്ചിരിതൂകിയ പുഞ്ചിരി മട്ടത്തിലും
ദുഃഖങ്ങൾ, ദുരിതങ്ങൾ, നഷ്ടപ്പെടലുകൾ, എല്ലാം സ്വപ്നങ്ങളും ബാക്കിയായ മനുഷ്യർ
മനുഷ്യനെ ഇല്ലാതാക്കുന്ന ജാതിമതിലുകളും  വിവേചനവും ഈ പ്രകൃതി ദുരന്തത്തിൽമനുഷ്യന് പാഠമാക്കുന്നു. എല്ലാം കേരളക്കരയിലും പങ്കുവെക്കലിലൂടെ ഓണത്തിലും,
പെരുന്നാളിലും,
കൃസ്തുമസ് രാവിലും പങ്കുവെക്കലുമായി ഒന്നായവർ, ഒരു മനസ്സായവർ ഇനിയൊരു തിരിച്ചുവരവില്ലാതെ എങ്ങോ പോയി മറഞ്ഞ സ്നേഹമനസ്സായ വയനാടിൻ മക്കൾ മലയാള മണ്ണിനെ നോവിച്ച ഉരുളെന്ന  രാത്രി’
ജീവിത സുഖത്തിനായ് ഇത്തിരി മലയിടിച്ച്
പുഴമണ്ണുവാരി
പല നിലക്ക് പണിത വീട്
എങ്ങു പോയ് ?
നീറുന്ന നോവിലും കാരുണ്യം വറ്റാത്ത മലയാളം കാരുണ്യ കൈകളാൽ ബാക്കിയായ വയനാട്ടിലെ മണ്ണിനെ നെഞ്ചോടു ചേർക്കുന്നു കാരുണ്യകരങ്ങളാൽ,
“അമ്മിഞ്ഞ പാലു കൊണ്ടുപോലും അനാഥ ബാല്യത്തെ സനാധമാകുന്ന മലയാളമേ
ഇല്ല തോൽക്കില്ല തോൽപ്പിക്കാനാവില്ല
മലയാളക്കരയുടെ മഹിമ
കേരളമെന്നാൽ കാരുണ്യ മൊഴുകുന്ന ഉറവ വറ്റാത്ത പുഴയായിത്തീരട്ടെ?
വയനാടിന് ശാന്തി
ശാന്തി ശാന്തി
മുഹമ്മദ് ഖൈസ്
അടൂർ

ബിരിയാണിയില്‍ ചത്ത പഴുതാര; തിരുവല്ലയിൽ ഹോട്ടൽ അടച്ചുപൂട്ടി  

0

ബിരിയാണിയില്‍ ചത്ത പഴുതാര; തിരുവല്ലയിൽ ഹോട്ടൽ അടച്ചുപൂട്ടി  

പത്തനംതി ട്ട: ഹോട്ടലിൽ നിന്ന് വാങ്ങി കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിനു പരാതി നൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഹോട്ടൽ അടച്ചുപൂട്ടി.  തിരുവല്ല കടപ്ര ജംക്ഷന് സമീപത്തായി പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ നിന്നുമാണ്  പഴുതാരയെ കണ്ടത്.

ഒടുവിൽ പിടിവീണു; മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ കസ്റ്റഡിയിൽ…

0

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിൻ്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്‌ എഫ്ഐആറിൽ പറയുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്‌ഥലം സന്ദർശിച്ചതിന് എതിരെയാണ് അജുഅലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്..

നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു…

ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്…

വയനാട്ടിൽ ഭൂമികുലുക്കം; വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ, ഒഴിഞ്ഞുപോകാൻ നിർദേശം…

0

കൽപറ്റ വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. എടയ്ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്ക് സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചെറിയ തോതിൽ ഭൂമികുലുക്കവും ഉണ്ടായി. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്‌ഥിരീകരിച്ചു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. റവന്യു ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്‌കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂൾ. ആളുകളോട്വീടുകളിൽനിന്നു മാറണമെന്നും നിർദേശം നൽകി. സ്ഥഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു…

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

0

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (കുഞ്ഞാറ്റ) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു 12 വയസുകാരി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞദിവസം സ്‌കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ ക്രിസ്റ്റൽ

കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെ ഇന്ന്

രാവിലെയാണ് മരിച്ചത്. അമ്മ: നീതു. സഹോദരങ്ങൾ: നോയൽ സി ലാൽ, ഏഞ്ചൽ സി ലാൽ.

പത്തനംതിട്ട അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ

0

പത്തനംതിട്ട അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്‌ണനെ (26)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാൾക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം രാത്രി

മദ്യപിച്ച് ഭാര്യ വീട്ടിലെത്തിയ പ്രതി അനന്തകൃഷ്ണൻ കട്ടിലിൽ കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഭാര്യ ശിൽപ കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പിന്നാലെ ഇവർ വിവരം അടൂർ പൊലീസിനെ അറിയിച്ചു.

വീട്ടിലെത്തിയ പൊലീസിന് നേരെയും പ്രതി തെറിവിളി നടത്തി. ഏറെ പണിപ്പെട്ടാണ് പൊലീസിയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും വഴി പ്രതി കൈകൊണ്ട് പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊളിക്കുകയും ചെയ്‌തു. പ്രതിക്കെതിരെ വധശ്രമം ബാലനീതി നിയമം, പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ അനന്തകൃഷ്ണനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട ജില്ലയിലെ കൊടുമൺപ്രദേശത്ത് ശബരി വിമാനത്താവളം എന്ന ആവശ്യ ത്തിൽ പ്രവാസി സംഗമം

0

അടൂർ. കൊടുമൺ നിർദ്ദിഷ്ട ശബരി വിമാനത്താവളം സർക്കാർ റവന്യൂ ഭൂമിയായ  കൊടുമൺ പ്ലാന്റേഷൻ മേഖലയിൽ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച്  മധ്യ തിരുവിതാംകൂർ പ്രവാസി സംഗമം സംഘടിപ്പിക്കുവാൻ ശബരി വിമാനത്താവള ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 14 ബുധനാഴ്ച മൂന്നുമണിക്ക് അടൂർ ലാൽസ് റസിഡൻസി യിൽ സമ്മേളനം ചേരും. വിവിധ  പ്രവാസി സംഘടനകളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ പ്രസംഗിക്കും.   കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്  റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ബിജു വർഗീസ്, ജോൺസൺ കുളത്തിൻ കരോട്ട്, സുരേഷ് കുഴിവേലി, രാജൻ സുലൈമാൻ, സ്റ്റാൻലി വികെ, വിനോദ് വാസു കുറുപ്പ്, ആർ പത്മകുമാർ, സച്ചു രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം  അജി രണ്ടാംകുറ്റി  എന്നിവർ പ്രസംഗിച്ചു.