ബിരിയാണിയില്‍ ചത്ത പഴുതാര; തിരുവല്ലയിൽ ഹോട്ടൽ അടച്ചുപൂട്ടി
പത്തനംതി ട്ട: ഹോട്ടലിൽ നിന്ന് വാങ്ങി കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിനു പരാതി നൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഹോട്ടൽ അടച്ചുപൂട്ടി. തിരുവല്ല കടപ്ര ജംക്ഷന് സമീപത്തായി പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ നിന്നുമാണ് പഴുതാരയെ കണ്ടത്.