അടൂർ. കൊടുമൺ നിർദ്ദിഷ്ട ശബരി വിമാനത്താവളം സർക്കാർ റവന്യൂ ഭൂമിയായ കൊടുമൺ പ്ലാന്റേഷൻ മേഖലയിൽ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച് മധ്യ തിരുവിതാംകൂർ പ്രവാസി സംഗമം സംഘടിപ്പിക്കുവാൻ ശബരി വിമാനത്താവള ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 14 ബുധനാഴ്ച മൂന്നുമണിക്ക് അടൂർ ലാൽസ് റസിഡൻസി യിൽ സമ്മേളനം ചേരും. വിവിധ പ്രവാസി സംഘടനകളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ പ്രസംഗിക്കും. കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ബിജു വർഗീസ്, ജോൺസൺ കുളത്തിൻ കരോട്ട്, സുരേഷ് കുഴിവേലി, രാജൻ സുലൈമാൻ, സ്റ്റാൻലി വികെ, വിനോദ് വാസു കുറുപ്പ്, ആർ പത്മകുമാർ, സച്ചു രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം അജി രണ്ടാംകുറ്റി എന്നിവർ പ്രസംഗിച്ചു.