കവിത
വയനാടിൻ രോധനം രചന മുഹമ്മദ് ഖൈസ് എസ്.
“ആലാപനം”
അൽസാബിത്ത്
മാനത്ത് ന്നിന്നുയർന്നു
പിന്നെ പേമാരിയായി പഞ്ചിമഘട്ടത്തിൻ മലയിൽ പിറന്ന മഹാദുരന്തം’ ചാറ്റൽ മഴയിൽ മേനിയഴക് കൂട്ടിയ ചൂരൽമലയിൽ, മുണ്ടക്കയിൽ, പുഞ്ചിരിതൂകിയ പുഞ്ചിരി മട്ടത്തിലും
ദുഃഖങ്ങൾ, ദുരിതങ്ങൾ, നഷ്ടപ്പെടലുകൾ, എല്ലാം സ്വപ്നങ്ങളും ബാക്കിയായ മനുഷ്യർ
മനുഷ്യനെ ഇല്ലാതാക്കുന്ന ജാതിമതിലുകളും വിവേചനവും ഈ പ്രകൃതി ദുരന്തത്തിൽമനുഷ്യന് പാഠമാക്കുന്നു. എല്ലാം കേരളക്കരയിലും പങ്കുവെക്കലിലൂടെ ഓണത്തിലും,
പെരുന്നാളിലും,
കൃസ്തുമസ് രാവിലും പങ്കുവെക്കലുമായി ഒന്നായവർ, ഒരു മനസ്സായവർ ഇനിയൊരു തിരിച്ചുവരവില്ലാതെ എങ്ങോ പോയി മറഞ്ഞ സ്നേഹമനസ്സായ വയനാടിൻ മക്കൾ മലയാള മണ്ണിനെ നോവിച്ച ഉരുളെന്ന രാത്രി’
ജീവിത സുഖത്തിനായ് ഇത്തിരി മലയിടിച്ച്
പുഴമണ്ണുവാരി
പല നിലക്ക് പണിത വീട്
എങ്ങു പോയ് ?
നീറുന്ന നോവിലും കാരുണ്യം വറ്റാത്ത മലയാളം കാരുണ്യ കൈകളാൽ ബാക്കിയായ വയനാട്ടിലെ മണ്ണിനെ നെഞ്ചോടു ചേർക്കുന്നു കാരുണ്യകരങ്ങളാൽ,
“അമ്മിഞ്ഞ പാലു കൊണ്ടുപോലും അനാഥ ബാല്യത്തെ സനാധമാകുന്ന മലയാളമേ
ഇല്ല തോൽക്കില്ല തോൽപ്പിക്കാനാവില്ല
മലയാളക്കരയുടെ മഹിമ
കേരളമെന്നാൽ കാരുണ്യ മൊഴുകുന്ന ഉറവ വറ്റാത്ത പുഴയായിത്തീരട്ടെ?
വയനാടിന് ശാന്തി
ശാന്തി ശാന്തി
മുഹമ്മദ് ഖൈസ്
അടൂർ