അടൂർ.ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.
അടൂരിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ എക്സികുട്ടീവ് കമ്മറ്റി അംഗം സജീ വർഗ്ഗീസ് അധ്യക്ഷൻ ആയിരുന്നു കൃഷ്ണകുമാർ സി.എസ് Kgoa ഏരിയാ വൈസ് പ്രസിഡൻ്റ് അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം K രവിചന്ദൻ സ്വാഗതവും ഏരിയാ പ്രസിഡൻ്റ് CJ ജയശ്രീ നന്ദിയും പറഞ്ഞു.