വയനാടിനൊരു കൈത്താങ്ങ് : കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് ധന ശേഖരണം നടത്തി 13.42ലക്ഷം സമാഹരിച്ചു
കാഞ്ഞിരപ്പള്ളി : വയനാട് ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗംമായി കാഞ്ഞിര പ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിടെ നേതൃത്വ ത്തിൽ ഭവന സന്ദർശനം നടത്തി ധന ശേഖരണം നടത്തി. നൈനാർ പള്ളിയുടെ കീഴിലുള്ള 13 പള്ളികളുടെ പരിധിയിൽ പ്പെട്ട നാളായിരത്തിലേറെ വീടുകളിൽ നിന്നുമാണ് അഞ്ചു മണിക്കൂറുകൾ കൊണ്ട് 13.42ലക്ഷം രൂപയോളം സമാഹരിച്ചത്.
സെൻട്രൽ ജമാ -അത്ത് പ്രസിഡന്റ് ഹാജി പി. എം അബ്‌ദുൽ സലാം പാറക്കൽ, സെക്രട്ടറി അൻസാരി വാവേർ, ഗജാൻജി ഷിബിലി തേനമ്മാക്കൽ, നൈനാർപള്ളി ചീഫ് ഇമാം ഷിഫാർ മൗലവി, മുഅദീൻ അബ്ദുൽ സമദ് മൗലവി, വിവിധ മസ്ജിദുകളിലെ പരിപാലന സമിതി ഭാരവാഹികൾ, വോളന്റിയർ മാർ തുടങ്ങിയവർ ഫണ്ട് ശേഖരണത്തിന് നേതൃത്വo നൽകി..