fbpx
24.9 C
New York
Friday, September 20, 2024

Buy now

spot_imgspot_img

25,ലക്ഷത്തോളം,വില വരുന്ന,ചന്ദനവുമായി,ഏഴ് പേരെ,വനം വകുപ്പ് അറസ്റ്റ് ചെയ്തു,

0

ഇടുക്കി,./മുട്ടത്ത് 25 ലക്ഷത്തോളം വിലവരുന്ന ചന്ദനമുമായി 7 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു*

മുട്ടം: വനം വകുപ്പിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് മുട്ടം പെരുമറ്റത്ത് നടത്തിയ റെയ്ഡിൽ 120 കിലോഗ്രാം ചന്ദന തടി പിടികൂടി.വനം വകുപ്പിൻ്റെ തൊടുപുഴ ഫ്ളെയിംഗ് സ്ക്വാഡിൻ്റേയും, വനം വകുപ്പ് ഇൻ്റലിലൻസും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത് .പെരുമറ്റം മലങ്കര ആൽപ്പാറയിൽ താമസിക്കുന്ന ജനിമോൻ ചാക്കോയുടെ വീട്ടിൽ നിന്നുമാണ് ചാക്കിൽ സൂക്ഷിച്ചിരുന്ന ചന്ദന തടിയുടെ കഷണങ്ങൾ പിടികൂടിയത്.

മുട്ടം പെരുമറ്റം കല്ലേൽ ജനിമോൻ ചാക്കോ (39) വണ്ണപ്പുറം പുളിക്കുന്നേൽ ആൻ്റോ ആൻ്റണി (38) വണ്ണപ്പുറം കുന്നേൽ കെ.എ.ആൻ്റണി (70), വണ്ണപ്പുറം കരോട്ടു മുറിയിൽ ബിനു (44) കാളിയാർ തെക്കേപ്പറമ്പിൽ ബേബി സാം (31) മൂന്നിലവ് മേച്ചാൽ കുന്നത്ത് മറ്റത്തിൽ കെ.ജെ.സ്റ്റീഫൻ (36) മേച്ചാൽ ചെമ്പൊട്ടിക്കൽ ഷൈജു ഷൈൻ (31) എന്നിവരെയാണ് പിടി കൂടിയത് . കച്ചവടക്കാർ എന്ന വ്യാജേനയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ സമീപിച്ചത്.ചന്ദന തടിയുടെ വ്യാപാരംഇവർ തന്ത്രപൂർവം നടത്തിയിരുന്നതായി സംശയിക്കുന്നു.സംഭവത്തിൽ 7 പേരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്ക് എവിടെ നിന്നാണ് ചന്ദനം കിട്ടിയതെന്നും, ഇവരുടെ പിന്നിൽ ആരൊക്കെയുണ്ട് എന്നും കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കണ്ടെത്തനാകൂവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.സംഭവത്തെക്കുറിച്ച് വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപണിയിൽ 25 ലക്ഷത്തോളം വിലവരുന്ന ചന്ദനമാണ് പിടികൂടിയത്.

ഫ്ളെയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ.സുരേഷ് കുമാർ,
ഡിഎഫ് ഒമാരായ ജോസഫ് ജോർജ്, അനിൽ, സുജിത്ത് തൊടുപുഴ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ അംജിത്ത് ശങ്കർ, അഖിൽ, പത്മകുമാർ, ഷെമിൽ, സോണി, രതീഷ് കുമാർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

ശബരിമല മണ്ഡലകാലം. ഇടുക്കി -തേനി,അന്തർ സംസ്ഥാന യോഗം ചേർന്നു,

0



ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു.

. കുമളി -/ കട്ടപ്പന-ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീവാനാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം തേക്കടി റൂട്ടില്‍ പാട്രോള്‍ ടീമിനെയും നിയോഗിക്കുന്നതാണ്. കൂടാതെ മെഡിക്കല്‍ ടീമിനെയും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും തേനി കളക്ടര്‍ അറിയിച്ചു.
പ്രധാനമായും റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. കളക്ടറേറ്റിലും, താലൂക്കുകളിലും കണ്ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ കണ്ട്രോള്‍ റൂമുകള്‍ എത്രയും വേഗം സജ്ജകരിക്കണമെന്നും ഇടുക്കി കളക്ടര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം തിരക്കുകൂടുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാത്രം ബൈറൂട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
മണ്ഡലകാലത്തോട്അനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയി രുത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്‌ക്വാ ഡുകളുടെ പരിശോധന കര്‍ശനമാക്കും .
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 3 സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപെരിയല്‍, കുമളി എന്നിവിടങ്ങളില്‍ ഒ പി വിഭാഗത്തിന്റെ സേവനവും ഒരുക്കും. ഇതോടൊപ്പം ഈ വര്‍ഷം സീതകുളത്ത് പ്രത്യേക ഓക്‌സിജന്‍ സപ്ലൈ യൂണിറ്റ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യാത്രസൗകര്യം സുഖമമാകുന്നതിനായി 12 പ്രത്യേക പമ്പ ബസുകളാണ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുക. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെ യും നേതൃത്വത്തില്‍ താല്‍കാലിക ശൗചാ ലയങ്ങള്‍ ഒരുക്കും. ഇതോടൊപ്പം പ്ലാസ്റ്റിക് ബാഗുകള്‍ക്ക്പകരം തുണിസഞ്ചികള്‍ നല്‍കുന്നതിനുള്ള സജ്ജീകരണം ഒരുക്കും.
സപ്ലൈക്കോ , ലീഗല്‍ മെട്രോളജി , ഫുഡ് സേഫ്റ്റി വകുപ്പുകള്‍ തുടര്‍ന്നുള്ള ദി വസങ്ങളില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കും.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, തേനി എസ് പി പ്രവിന്‍ യു ഡോണ്‍ഗ്രെ, ഉത്തമപാളയം എ എസ് പി മധുകുമാരി, കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ്, ആര്‍ ടി ഒ (ഇ ) നസിര്‍ പി എ, പെരിയാര്‍ കടുവ സങ്കേതം അസി. ഫീല്‍ഡ് ഡയറക്ടര്‍ സുഹൈബ് പി ജി, വിവിധ വകുപ്പ് തല മേധാവികള്‍, ഉദോയോഗസ്ഥര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചിത്രം :ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീറാനാ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അന്തര്‍സംസ്ഥാന യോഗം.

ജീപ്പ് മറിഞ്ഞ അഞ്ചുപേർക്ക്, പരിക്ക്,

0

*ഇടുക്കി, അടിമാലിക്ക് സമീപം കൊരങ്ങാട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്*

അടിമാലി :ഇടുക്കി അടിമാലിക്കു സമീപം കൊരങ്ങാട്ടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ആവശ്യത്തിന് പോകുംവഴി ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും മറിയുകയായിരുന്നു.
ഇരുമ്പുപാലം പടിക്കപ്പ് സ്വദേശികളായ അഞ്ചുപേർ അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ടുപേർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്

അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി. അപകടത്തിൽ പെട്ടവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ, എത്തിച്ചു,

പരാതിയുമായി സ്റ്റേഷനിൽ,എത്തിയ യുവതിയെ,പാസ്റ്റർ അടുത്തേക്ക് പറഞ്ഞുവിട്ട എസ്,ഐക്ക്. സസ്പെൻഷൻ,

0

ഇടുക്കി – വെള്ളത്തൂവൽ -/വീട്ടു വഴക്കിനെ പറ്റി പരാതിയുമായി എത്തിയ യുവതിയെ പാസ്റ്ററുടെ അടുക്കലേക്ക് പറഞ്ഞയക്കുകയും പാസ്റ്റർ യുവതിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ . പാസ്റ്റർക്കും ഭാര്യക്കും എതിരെ കേസെടുത്തു. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എബ്രഹാം ഐസക്കിനെയാണ് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. എട്ടുമാസം മുമ്പ് വെള്ളത്തൂവൽ സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതി എത്തി.

ഭർത്താവിന് കൗൺസിലിംഗ് നടത്തി പ്രശ്നപരിഹാരത്തിന് എസ്ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടു വഴക്കുണ്ടായി. ഇതോടെ എസ്ഐ യുവതിയെ അടിമാലി പൂഞ്ഞാർകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസിലിങ്ങിന് അയച്ചു. കൗൺസിലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദ്ദിച്ചു എന്നാണ് പരാതി. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ 18ന് യുവതി പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്ഐ എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഇടുക്കി ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.

വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനും നല്ല ഉദ്ദേശത്തോടെയുമാണ് പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്ഐ പറഞ്ഞു. സംഭവം നടന്ന മാസങ്ങൾക്ക് ശേഷം യുവതി പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും എസ്ഐ പറഞ്ഞു.

എം,എൽ,എയുടെ ആസ്തി,വികസന ഫണ്ടിൽ,വാങ്ങിയ സ്കൂൾ ബസ്സിൽ, ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾ,ആയിത്തം.

0

*എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ ബസ് ഉണ്ടെങ്കിലും ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ഹോസ്റ്റലിലേക്കും സ്കൂളിലേക്കും എത്താൻ കിലോമീറ്റർ നടക്കണം;*

*അടിമാലി▪️* അടിമാലി ഗവ. ഹൈസ്കൂളിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ ബസ് ഉണ്ടെങ്കിലും മന്നാങ്കാല ട്രൈബൽ ഹോസ്റ്റലിൽ നിന്നെത്തുന്ന കുട്ടികൾക്ക് ബസിൽ അയിത്തം. വാഹന കൂലി നൽകാൻ ഇല്ലാത്തതാണ് കുട്ടികൾക്ക് വിനയായിരിക്കുന്നത്.രാവിലെയും വൈകിട്ടും ബാഗുകളുമായി 2 കീ.മീ ഇവർ ഹോസ്റ്റലിലേക്കും സ്കൂളിലേക്കും കാൽനടയായി സഞ്ചരിക്കുന്നു. മഴക്കാലത്തുള്ള ഇവരുടെ യാത്ര ദുരിതമാണെങ്കിലും സ്കൂൾ അധികൃതർ അത് കാര്യമായെടുക്കാറില്ല. വിദൂര ആദിവാസി സങ്കേതങ്ങളിൽ നിന്നുള്ള കുട്ടികൾ റോഡിൽ തിരക്കുള്ള സമയങ്ങളിലാണ് ഹോസ്റ്റലിൽ നിന്ന് ടൗണിലൂടെ സ്കൂളിൽ എത്തുന്നത്.

സ്കൂൾ ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് മാസം തോറും നിശ്ചിത തുക വാഹന കൂലി ഇനത്തിൽ നൽകണം. എന്നാൽ ഹോസ്റ്റലിൽ നിന്നുള്ള കുട്ടികൾക്ക് പണം നൽകാനില്ലാത്തത് വാഹന സൗകര്യം അന്യമാകാൻ കാരണമായിരിക്കുന്നു. സ്കൂൾ ബസിൽ യാത്രാ സൗകര്യം ഒരുക്കി നൽകാൻ ജില്ലാ ഭരണകൂടവും ട്രൈബൽ വകുപ്പും സ്കൂൾ അധികൃതർക്ക് നിർദേശം നൽകണമെന്ന ആവശ്യം ശക്തമാകുന്നു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysn

നാടൻ തോക്കും, വെടിക്കോപ്പുകളുമായി, ഒരാൾ പിടിയിൽ.

0

ഇടുക്കി.ലൈസൻസില്ലാതെ നാടൻ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് മുളകുവള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു*




ലൈസൻസില്ലാതെ നാടൻ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് മുളകുവള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച ഉച്ചയ്ക്ക് മുളകുവള്ളിയിൽ രഹസ്യവിവരത്തെത്തുടർന്ന് നിന്ന് പ്രതിയായ കാരക്കുന്നേൽ ജോർജിന്റെ (65) വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ അനധികൃതമായി ആയുധം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ നാടൻ തോക്കും തിരകളും കണ്ടെത്തി.തുടർന്ന് പോലീസ് അറസ്റ് ചെയ്യുകയായിരുന്നു


കഴിഞ്ഞ ഏഴു വർഷമായി ജോർജ്ജ് ഈ തോക്ക് നിയമവിരുദ്ധമായി സൂക്ഷിക്കുന്നുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി . നേരത്തെ, തോക്ക് ഇയാളുടെ സുഹൃത്തിന്റെ പക്കലായിരുന്നുവെന്നും തുടർന്ന് മരണശേഷം ജോർജ്ജ് ആയുധം കൈവശപ്പെടുത്തി ഉപയോഗിച്ച് വരികയായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം . പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ തോക്ക് ഉപയോഗിച്ചത് വന്യമൃഗങ്ങളെ വേട്ടയാടാനോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ ഉപയോഗിച്ചതെന്ന് എന്ന് അറിയാൻ കകഴിയുകവേ ഉള്ളെന്നു ഇടുക്കി എസ്എച്ച്ഒ സതീഷ് കുമാർ എസ് പറഞ്ഞു.

തുടർന്ന് ആയുധ നിയമത്തിലെയും സ്‌ഫോടകവസ്തു നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പൈനാവ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ആംബുലൻസ് ഇടിച്ച്, വയോധിക മരിച്ചു.

0

*ഇടുക്കി. കട്ടപ്പന / ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു.*
ഉപ്പുതറയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. ഉപ്പുതറ വളകോട് കിഴുകാനം പുതുപറമ്പില്‍ പരേതനായ പ്രഭാകരന്‍റെ ഭാര്യ സരസമ്മയാണ് (63) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ഉപ്പുതറ ടൗണിൽ ഫെഡറൽ ബാങ്കിനു സമീപത്തായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുകയായിരുന്ന സരസമ്മയെ ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരതരമായി പരുക്കേറ്റ ഇവരെ ഉപ്പുതറ ഉപ്പുതറ പി.എച്.സിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: രാജേഷ്, സുരേഷ്, പ്രീത. മരുമക്കള്‍: സുമ, രമിത. സംസ്‌കാരം പിന്നീട്.

ഭാര്യാ പിതാവ് മരുമകന്റെ വെട്ടേറ്റ് മരിച്ചു.

0

*ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു*

ഇടുക്കി :നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. എഴുകുംവയൽ കവുന്തി പുതുപ്പറമ്പിൽ തോമസ് ( ടോമി 70-) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജോബിന്റെ ഭാര്യ റ്റിന്റുവിനും വെട്ടേറ്റു ഇവരുടെ നില ഗുരുതരമാണ്.ഗുരുതര പരിക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജോബിൻസും റ്റിന്റുവും നിലവിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും ഇതേ തുടർന്നുള്ള
പ്രശ്നങ്ങൾ ആണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം .രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ബാംഗ്ലൂരിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ജോബിൻ. രാത്രി 12 മണിയോടെ ടിൻറുവിന്റെ വീട്ടിലെത്തിയ ജോബിൻ കതകിൽ തട്ടി വിളിച്ചപ്പോൾ ടിൻറുവും പിതാവും ചേർന്നാണ് വാതിൽ തുറന്നത്. ഉടൻതന്നെ കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഇയാൾ ഇതുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. പിതാവ് ടോമി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മുമ്പും ഇയാൾ അക്രമം നടത്തിയതായി പറയപ്പെടുന്നു.

പെൻഷൻ കിട്ടാത്തതിൽ പ്രതിക്ഷേധം,പിച്ചച്ചട്ടി ഏന്തി, രണ്ടു വയോധിക സ്ത്രീകൾ.

0

. ഇടുക്കി -/,,,പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധം : അടിമാലിയിൽ പിച്ചച്ചട്ടി ഏന്തി രണ്ട് വയോധിക സ്ത്രീകൾ.

പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടി ഏന്തി അടിമാലി ടൗണിൽ രണ്ട് വയോധിക സ്ത്രീകൾ. വിധവ പെൻഷൻ തന്ന് തീർക്കുക,പാവങ്ങളോട് നീതി കാണിക്കുക കറന്റ് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ല എന്ന മുദ്രാവാക്യങ്ങൾ എഴുതിയ ബോഡും പിച്ചച്ചട്ടിയും കൊണ്ട് അവർ പ്രതിഷേധിച്ചു. എല്ലാവരും അവരെ സഹായിച്ചു. രണ്ടുപേർക്കും കൂടി 1200 രൂപ കിട്ടി. 200 ഏക്കർ കൂമ്പൻപാറ കവല പൊന്നൂടുത്തു പാറ മരിയക്കുട്ടി, പൊളിഞ്ഞപാലം താനികുഴി അന്നമ്മ ഔസേപ്പ് എന്നിവരാണ് പ്രതിഷേധിച്ചത്.

രണ്ടുപേർക്കും പെൻഷൻ കിട്ടിയിട്ട് അഞ്ചുമാസം ആയി എന്നും റേഷൻകടയിൽ നിന്നും 1 മാസം കിട്ടുന്ന 4കിലോ അരികൊണ്ട് ജീവിക്കാൻ പറ്റുമോ എന്നാണ് ഇവരുടെ ചോദ്യം. ഇനി വരും ദിവസങ്ങളിൽ പെൻഷൻ കിട്ടുന്നത് വരെ പ്രതിഷേധ പരിപാടി നടത്തുമെന്നും അവർ പറഞ്ഞു.

കുപ്രസിദ്ധ മോഷ്ടാവ്, ആക്രി ഷാജി പിടിയിൽ,

0




കട്ടപ്പന /-.കേരളത്തിലുടനീളം ബീവറേജ് കേന്ദ്രീകരിച്ചും ആക്രിക്കട കേന്ദ്രീകരിച്ചും മോഷണം നടത്തിവന്നിരുന്ന ഷാജി വയസ്സ്. 50 S/O രഘു ചെരുവിളപുത്തൻവീട് കൂട്ടാർ പി ഓ, ഈറ്റക്കാനം ഇടുക്കി ജില്ല ആണ് പിടിയിലായത് പാലക്കാട്,തൃശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുറന്നും ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രി കടകൾ കുത്തി തുറന്ന് വിലപിടിപ്പുള്ള ചെമ്പ്, പിത്തള തുടങ്ങിയവ മോഷണം ചെയ്തു വന്നിരുന്ന ഷാജി പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ബീവറേജ് കുത്തിത്തുടർന്ന് മോഷണം നടത്തിയതിന് തൃശ്ശൂർ ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ശിക്ഷ കഴിഞ്ഞ് നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് മോഷണവും ചെറിയ ജോലികളും ചെയ്തു വരികയായിരുന്നു ഇന്നലെ ( 06/11/2023 തിയതി ) കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ഇലവന്തിക്കൽ അനിയുടെ ആക്രി കടയിൽ നിന്നും നാലുലക്ഷം രൂപ വിലപിടിപ്പുള്ള ചെമ്പ്, പിത്തള എന്നിവയും കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷ സഹിതം മോഷണം പോയ കാര്യത്തിന് കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയ ആൾക്ക് ഷാജിയുമായി രൂപസാദൃശ്യം ഉണ്ടെന്നു കാണുകയാൽ ഷാജിയെ പിടികൂടി ചോദ്യം ചെയ്തതിൽ അനിയുടെ കടയുടെ മുൻപിൽ കിടന്ന ഓട്ടോറിക്ഷയും സാധനങ്ങളും താൻ മോഷ്ടിച്ചോണ്ട് പോകവേ അണക്കരയിൽ വച്ച് ഓട്ടോറിക്ഷ കേടാവുകയും മറ്റൊരു ഓട്ടോറിക്ഷ വിളിച്ച് കമ്പത്ത് സാധനം വിട്ടിട്ടുണ്ടെന്നും പറഞ്ഞു കുറ്റം സമ്മതിക്കുകയും,ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ കഴിഞ്ഞ ഏഴാം മാസം തൊടുപുഴ പട്ടയം കവലയിൽ ഉള്ള ഒരു ആക്രിക്കടയുടെ മുൻപിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയും കട കുത്തി തുറന്ന് ചെമ്പും, പിത്തളയും ഓട്ടോറിക്ഷ നിറയെ മോഷ്ടിക്കുകയും ആ വാഹനം ഉപേക്ഷിച്ചു മറ്റൊരു വാഹനം വിളിച്ച് തമിഴ്നാട്ടിലുള്ള കമ്പത്ത് കൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുള്ളതാണ് പ്രതിക്ക് പാലക്കാട്,തൃശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും കൂടാതെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മോഷണ കേസും കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസും ഉള്ളതാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ 15 വർഷമായി ഇടുക്കി ജില്ലയിൽ കൂട്ടാർ ഈറ്റക്കാനം ഭാഗത്തുള്ള സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയാണ് പ്രതി ഇതിനോടകം മറ്റു മോഷണം നടത്തിയിട്ടുണ്ടോ എന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ അറിയിച്ചു അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ,കട്ടപ്പന IP SHO.T.C മുരുകൻ, എസ് ഐ മാരായ എബി ജോർജ്, സജിമോൻ ജോസഫ്, ഡിജു ജോസഫ്, SCPO ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്,