*ഇടുക്കി. കട്ടപ്പന / ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു.*
ഉപ്പുതറയിൽ രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. ഉപ്പുതറ വളകോട് കിഴുകാനം പുതുപറമ്പില്‍ പരേതനായ പ്രഭാകരന്‍റെ ഭാര്യ സരസമ്മയാണ് (63) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ഉപ്പുതറ ടൗണിൽ ഫെഡറൽ ബാങ്കിനു സമീപത്തായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുകയായിരുന്ന സരസമ്മയെ ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരതരമായി പരുക്കേറ്റ ഇവരെ ഉപ്പുതറ ഉപ്പുതറ പി.എച്.സിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: രാജേഷ്, സുരേഷ്, പ്രീത. മരുമക്കള്‍: സുമ, രമിത. സംസ്‌കാരം പിന്നീട്.
ആംബുലൻസ് ഇടിച്ച്, വയോധിക മരിച്ചു.
