fbpx

ഭാര്യാ പിതാവ് മരുമകന്റെ വെട്ടേറ്റ് മരിച്ചു.

*ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു*

ഇടുക്കി :നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. എഴുകുംവയൽ കവുന്തി പുതുപ്പറമ്പിൽ തോമസ് ( ടോമി 70-) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജോബിന്റെ ഭാര്യ റ്റിന്റുവിനും വെട്ടേറ്റു ഇവരുടെ നില ഗുരുതരമാണ്.ഗുരുതര പരിക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജോബിൻസും റ്റിന്റുവും നിലവിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും ഇതേ തുടർന്നുള്ള
പ്രശ്നങ്ങൾ ആണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം .രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ബാംഗ്ലൂരിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ജോബിൻ. രാത്രി 12 മണിയോടെ ടിൻറുവിന്റെ വീട്ടിലെത്തിയ ജോബിൻ കതകിൽ തട്ടി വിളിച്ചപ്പോൾ ടിൻറുവും പിതാവും ചേർന്നാണ് വാതിൽ തുറന്നത്. ഉടൻതന്നെ കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഇയാൾ ഇതുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. പിതാവ് ടോമി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മുമ്പും ഇയാൾ അക്രമം നടത്തിയതായി പറയപ്പെടുന്നു.

Share the News