. ഇടുക്കി -/,,,പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധം : അടിമാലിയിൽ പിച്ചച്ചട്ടി ഏന്തി രണ്ട് വയോധിക സ്ത്രീകൾ.
പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടി ഏന്തി അടിമാലി ടൗണിൽ രണ്ട് വയോധിക സ്ത്രീകൾ. വിധവ പെൻഷൻ തന്ന് തീർക്കുക,പാവങ്ങളോട് നീതി കാണിക്കുക കറന്റ് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ല എന്ന മുദ്രാവാക്യങ്ങൾ എഴുതിയ ബോഡും പിച്ചച്ചട്ടിയും കൊണ്ട് അവർ പ്രതിഷേധിച്ചു. എല്ലാവരും അവരെ സഹായിച്ചു. രണ്ടുപേർക്കും കൂടി 1200 രൂപ കിട്ടി. 200 ഏക്കർ കൂമ്പൻപാറ കവല പൊന്നൂടുത്തു പാറ മരിയക്കുട്ടി, പൊളിഞ്ഞപാലം താനികുഴി അന്നമ്മ ഔസേപ്പ് എന്നിവരാണ് പ്രതിഷേധിച്ചത്.
രണ്ടുപേർക്കും പെൻഷൻ കിട്ടിയിട്ട് അഞ്ചുമാസം ആയി എന്നും റേഷൻകടയിൽ നിന്നും 1 മാസം കിട്ടുന്ന 4കിലോ അരികൊണ്ട് ജീവിക്കാൻ പറ്റുമോ എന്നാണ് ഇവരുടെ ചോദ്യം. ഇനി വരും ദിവസങ്ങളിൽ പെൻഷൻ കിട്ടുന്നത് വരെ പ്രതിഷേധ പരിപാടി നടത്തുമെന്നും അവർ പറഞ്ഞു.
പെൻഷൻ കിട്ടാത്തതിൽ പ്രതിക്ഷേധം,പിച്ചച്ചട്ടി ഏന്തി, രണ്ടു വയോധിക സ്ത്രീകൾ.
