ഇടുക്കി.ലൈസൻസില്ലാതെ നാടൻ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് മുളകുവള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു*
ലൈസൻസില്ലാതെ നാടൻ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് മുളകുവള്ളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച ഉച്ചയ്ക്ക് മുളകുവള്ളിയിൽ രഹസ്യവിവരത്തെത്തുടർന്ന് നിന്ന് പ്രതിയായ കാരക്കുന്നേൽ ജോർജിന്റെ (65) വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ അനധികൃതമായി ആയുധം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ നാടൻ തോക്കും തിരകളും കണ്ടെത്തി.തുടർന്ന് പോലീസ് അറസ്റ് ചെയ്യുകയായിരുന്നു
കഴിഞ്ഞ ഏഴു വർഷമായി ജോർജ്ജ് ഈ തോക്ക് നിയമവിരുദ്ധമായി സൂക്ഷിക്കുന്നുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി . നേരത്തെ, തോക്ക് ഇയാളുടെ സുഹൃത്തിന്റെ പക്കലായിരുന്നുവെന്നും തുടർന്ന് മരണശേഷം ജോർജ്ജ് ആയുധം കൈവശപ്പെടുത്തി ഉപയോഗിച്ച് വരികയായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം . പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇയാൾ തോക്ക് ഉപയോഗിച്ചത് വന്യമൃഗങ്ങളെ വേട്ടയാടാനോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ ഉപയോഗിച്ചതെന്ന് എന്ന് അറിയാൻ കകഴിയുകവേ ഉള്ളെന്നു ഇടുക്കി എസ്എച്ച്ഒ സതീഷ് കുമാർ എസ് പറഞ്ഞു.
തുടർന്ന് ആയുധ നിയമത്തിലെയും സ്‌ഫോടകവസ്തു നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പൈനാവ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.