fbpx

എം,എൽ,എയുടെ ആസ്തി,വികസന ഫണ്ടിൽ,വാങ്ങിയ സ്കൂൾ ബസ്സിൽ, ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾ,ആയിത്തം.

*എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ ബസ് ഉണ്ടെങ്കിലും ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ഹോസ്റ്റലിലേക്കും സ്കൂളിലേക്കും എത്താൻ കിലോമീറ്റർ നടക്കണം;*

*അടിമാലി▪️* അടിമാലി ഗവ. ഹൈസ്കൂളിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ ബസ് ഉണ്ടെങ്കിലും മന്നാങ്കാല ട്രൈബൽ ഹോസ്റ്റലിൽ നിന്നെത്തുന്ന കുട്ടികൾക്ക് ബസിൽ അയിത്തം. വാഹന കൂലി നൽകാൻ ഇല്ലാത്തതാണ് കുട്ടികൾക്ക് വിനയായിരിക്കുന്നത്.രാവിലെയും വൈകിട്ടും ബാഗുകളുമായി 2 കീ.മീ ഇവർ ഹോസ്റ്റലിലേക്കും സ്കൂളിലേക്കും കാൽനടയായി സഞ്ചരിക്കുന്നു. മഴക്കാലത്തുള്ള ഇവരുടെ യാത്ര ദുരിതമാണെങ്കിലും സ്കൂൾ അധികൃതർ അത് കാര്യമായെടുക്കാറില്ല. വിദൂര ആദിവാസി സങ്കേതങ്ങളിൽ നിന്നുള്ള കുട്ടികൾ റോഡിൽ തിരക്കുള്ള സമയങ്ങളിലാണ് ഹോസ്റ്റലിൽ നിന്ന് ടൗണിലൂടെ സ്കൂളിൽ എത്തുന്നത്.

സ്കൂൾ ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് മാസം തോറും നിശ്ചിത തുക വാഹന കൂലി ഇനത്തിൽ നൽകണം. എന്നാൽ ഹോസ്റ്റലിൽ നിന്നുള്ള കുട്ടികൾക്ക് പണം നൽകാനില്ലാത്തത് വാഹന സൗകര്യം അന്യമാകാൻ കാരണമായിരിക്കുന്നു. സ്കൂൾ ബസിൽ യാത്രാ സൗകര്യം ഒരുക്കി നൽകാൻ ജില്ലാ ഭരണകൂടവും ട്രൈബൽ വകുപ്പും സ്കൂൾ അധികൃതർക്ക് നിർദേശം നൽകണമെന്ന ആവശ്യം ശക്തമാകുന്നു.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysn

Share the News