ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു.
. കുമളി -/ കട്ടപ്പന-ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീവാനാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു.
തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം തേക്കടി റൂട്ടില്‍ പാട്രോള്‍ ടീമിനെയും നിയോഗിക്കുന്നതാണ്. കൂടാതെ മെഡിക്കല്‍ ടീമിനെയും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും തേനി കളക്ടര്‍ അറിയിച്ചു.
പ്രധാനമായും റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. കളക്ടറേറ്റിലും, താലൂക്കുകളിലും കണ്ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ കണ്ട്രോള്‍ റൂമുകള്‍ എത്രയും വേഗം സജ്ജകരിക്കണമെന്നും ഇടുക്കി കളക്ടര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം തിരക്കുകൂടുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാത്രം ബൈറൂട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
മണ്ഡലകാലത്തോട്അനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയി രുത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്‌ക്വാ ഡുകളുടെ പരിശോധന കര്‍ശനമാക്കും .
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 3 സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപെരിയല്‍, കുമളി എന്നിവിടങ്ങളില്‍ ഒ പി വിഭാഗത്തിന്റെ സേവനവും ഒരുക്കും. ഇതോടൊപ്പം ഈ വര്‍ഷം സീതകുളത്ത് പ്രത്യേക ഓക്‌സിജന്‍ സപ്ലൈ യൂണിറ്റ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യാത്രസൗകര്യം സുഖമമാകുന്നതിനായി 12 പ്രത്യേക പമ്പ ബസുകളാണ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുക. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെ യും നേതൃത്വത്തില്‍ താല്‍കാലിക ശൗചാ ലയങ്ങള്‍ ഒരുക്കും. ഇതോടൊപ്പം പ്ലാസ്റ്റിക് ബാഗുകള്‍ക്ക്പകരം തുണിസഞ്ചികള്‍ നല്‍കുന്നതിനുള്ള സജ്ജീകരണം ഒരുക്കും.
സപ്ലൈക്കോ , ലീഗല്‍ മെട്രോളജി , ഫുഡ് സേഫ്റ്റി വകുപ്പുകള്‍ തുടര്‍ന്നുള്ള ദി വസങ്ങളില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കും.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, തേനി എസ് പി പ്രവിന്‍ യു ഡോണ്‍ഗ്രെ, ഉത്തമപാളയം എ എസ് പി മധുകുമാരി, കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ്, ആര്‍ ടി ഒ (ഇ ) നസിര്‍ പി എ, പെരിയാര്‍ കടുവ സങ്കേതം അസി. ഫീല്‍ഡ് ഡയറക്ടര്‍ സുഹൈബ് പി ജി, വിവിധ വകുപ്പ് തല മേധാവികള്‍, ഉദോയോഗസ്ഥര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രം :ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, തേനി കളക്ടര്‍ ആര്‍ വി ഷജീറാനാ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അന്തര്‍സംസ്ഥാന യോഗം.