fbpx
25.3 C
New York
Sunday, September 22, 2024

Buy now

spot_imgspot_img

അടിമാലിയിൽ ചന്ദനവുമായി,രണ്ടുപേർ പിടിയിൽ.

0

*അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയി :വാഹനത്തെ പിന്തുടർന്ന് പിടികൂടി :പരിശോധനയിൽ 100 കിലോ യോളം ചന്ദനവുമായി 2 യുവാക്കള്‍ പോലീസ് പിടിയില്‍ :അറസ്റ്റിലായത് മലപ്പുറം സ്വദേശികളായ ഏജന്റുകൾ*


അടിമാലി.അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ ചന്ദനവുമായി 2 യുവാക്കള്‍ പിടിയില്‍ . മലപ്പുറം പാണക്കാട് സ്വദേശികളായ റിയാസ് പി മുഹമ്മദ് (28)
പെരിയാങ്കല്‍, തീയാന്‍ഹൗസില്‍ മുബഷീര്‍(25) എന്നിവരെയാണ് അടിമാലി ട്രാഫിക് പോലീസും സംഘവും അറസ്റ്റ് ചെയ്ത് മച്ചിപ്ലാവ് ഫോറസ്റ്റിന് കൈമാറി.ഇവരില്‍ നിന്നും 56 വലിയ ചന്ദന കഷണങ്ങളും വെട്ടുപൂളുകളും 4 ചാക്കുക ളിലായി ഉദ്ദേശ്യം 100 കിലോ യോളം തൂക്കം വരുന്നചന്ദനം ഡിക്കിയില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയത്.


അടിമാലി ട്രാഫിക് പോലീസ് കൊച്ചി ധനുഷ് കോടി ദേശിയ പാതയില്‍ കൂമ്പന്‍പാറക്ക് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെ വാഹന പരിശോധന നടത്തി കൊണ്ടിരുന്ന അവസരഅവസരത്തില്‍ കൈകാണിച്ചപ്പോള്‍ നിറുത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസ് സെന്‍ട്രല്‍ ജംഗഷനില്‍ വെച്ച് വാഹനം പിടികൂടി. എന്നാല്‍ സെന്‍ട്രല്‍ ജംഗഷനില്‍ നിന്നും നിന്നും നിറുത്താതെ ബസ് സ്റ്റാന്‍ഡുവഴി ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് ഇരുവരും ബാറില്‍ പ്രവേശിക്കുകയായിരുന്നു. പിന്‍തുടര്‍ന്ന് എത്തിയ ട്രാഫിക് പോലിസ് ഇരുവരേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇവര്‍ക്ക് മറയൂരില്‍ നിന്നുള്ള ഹനീഫ എന്നയാള്‍ മൂന്നാറില്‍ വെച്ച് ചന്ദനം കൈമാറുകയായിരുന്നു. ഇവര്‍ ചന്ദനവുമായി മലപ്പുറത്തേക്ക് പോകും വഴിയാണ് പോലീസ് പിടികൂടിയത്. ഇവര്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പ്രതികള്‍ പറയുന്നു.


അടിമാലി ട്രാഫിക് എസ്.ഐ താജുദ്ദിന്‍ അഹമ്മദ്,എസ്.ഐ ഷാജി മാത്യു, സി.പി.ഒ മാരായ ബിജു സി.കെ, അന്‍സില്‍പി.എ, അസ്സറുദ്ദീന്‍ എം.യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ സംഘത്തെ,പിടികൂടി നാടുകടത്തി,നഗരസഭ അധ്യാക്ഷ,ഷൈനിസണ്ണി,

0

കട്ടപ്പന,നാളുകളായി ഓരോ ടൗണുകളിലും വിലസിയ ചാരിറ്റി തട്ടിപ്പ് സംഘത്തെ, കട്ടപ്പന ടൗണിൽ വച്ച് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി പിടികൂടി. രോഗിയുടെ ചികിത്സാ ചെലവിന് എന്ന പേരിൽ നഗരത്തിൽ പതിവായി പാട്ട് പാടി പണപ്പെരുവ് നടത്തിയിരുന്ന കൊല്ലത്തുനിന്നുള്ള സംഘത്തെ ആണ്.. നഗരസഭ അധ്യക്ഷയ്ക്ക് ഇവരുടെ പെരുമാറ്റ രീതിയിൽ സംശയം തോന്നിയപ്പോൾ രേഖകൾ ചോദിച്ചു, അപ്പോൾഇതിൽ ചിലർ മുങ്ങുകയും ചെയ്തു, ബാനറിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ, രോഗിക്ക് ഇതുവരെ പണം ഒന്ന് ലഭ്യമായിട്ടില്ല എന്നും മനസ്സിലായി, ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്ന്. രജിസ്ട്രേഷനോ, മൈക്ക് ഉപയോഗിക്കാൻ പോലീസ് അനുമതിയോ മറ്റ് രേഖകളോ ഒന്നുമില്ല എന്ന് മനസ്സിലാക്കുകയും ചെയ്തു ഇത്തരം പരിപാടിയുമായി ഇനി ഇറങ്ങിത്തിരിക്കരുതെന്ന് താക്കീത് ചെയ്ത് പറഞ്ഞയച്ചു,

എംപിമാരെ പുറത്താക്കുന്നതിലൂടെ ബിജെപി രാജ്യത്തിൻ്റെ വായ് മൂടി കെട്ടുന്നു: ജോൺസൺ കണ്ടച്ചിറ

0

എംപിമാരെ പുറത്താക്കുന്നതിലൂടെ ബിജെപി രാജ്യത്തിൻ്റെ വായ് മൂടി കെട്ടുന്നു: ജോൺസൺ കണ്ടച്ചിറ

പത്തനംതിട്ട: പാർലമെൻറിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 143 എംപിമാരെ പുറത്താക്കിയ നടപടി അപലപനീയമാണെന്നും ഇതിലൂടെ രാജ്യത്തിന്റെ വായ്മൂടി കെട്ടുകയാണ് ബിജെപി ഭരണകൂടം ചെയ്തിരിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ പറഞ്ഞു. പാർലമെന്റിൽ യുവാക്കൾ നടത്തിയ പുക സ്ഫോടനം സംബന്ധിച്ചും സുരക്ഷാ വീഴ്ച സംബന്ധിച്ചും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടികൾ പ്രതിഷേധിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായ് മൂടി കെട്ടിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങളാണ് പാർലമെൻ്റിലടക്കം നടക്കുന്നത്. പ്രതിപക്ഷ മുക്ത പാർലമെന്റിലൂടെ പൗരവിരുദ്ധ നിയമങ്ങൾ പാസാക്കുകയാണ്. ഭാരതീയ ന്യായ സംഹിത ബില്ല് ഒരു ചർച്ചയും കൂടാതെ പാസാക്കി എടുത്തിരിക്കുകയാണ് ബിജെപി ഭരണകൂടം. രാജ്യ ഭൂരിപക്ഷത്തെ സാരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ഇതിലുണ്ട്. ഇത്തരം നിരവധി നിയമനിർമാണങ്ങൾ ബിജെപി ഭരണത്തിൻ കീഴിൽ പാർലമെൻറിൽ പാസാക്കി കഴിഞ്ഞു. ജനാധിപത്യത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റിയാസ് കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു. ജനറൽസെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ,ജില്ലാ സെക്രട്ടറി സഫിയ പന്തളം,ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിയാദ് നിരണം, ഷൈജു ഉളമ, മുഹമ്മദ് പി സലീം, പത്തനംതിട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ് എന്നിവർ പങ്കെടുത്തു.

’30 സെക്കന്റ് വിഡിയോയ്ക്ക് രണ്ട് ലക്ഷം, വിമാന ടിക്കറ്റ്; തല കറങ്ങിപ്പോയി’: അമല ഷാജിക്കെതിരെ നടൻ

0

ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാണ് അമല ഷാജി. മലയാളിയായ അമലയ്ക്ക് തമിഴ്നാട്ടില്‍ വലിയ ഫാൻ ബേസുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അമലയ്ക്കെതിരെ നടനും സംവിധായകനുമായ പിരിയൻ നടത്തിയ പരാമര്‍ശമാണ്. 30 സെക്കന്റുള്ള ഒരു റീല്‍ ചെയ്യാൻ അമല ഷാജി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് നടൻ പറഞ്ഞത്.

പിരിയൻ നായകനും സംവിധായകനുമായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് അമലയെ ബന്ധപ്പെടുന്നത്. എന്നാല്‍ അമലയുടെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് തല കറങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് വെളിപ്പെടുത്തല്‍.

ഇൻസ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്ബളം കൊടുക്കാനില്ല, അപ്പോഴാണ് വെണ്ടും രണ്ട് സെക്കൻഡിന് അൻപതിനായിരം ചോദിക്കുന്നത്. കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാൻ പോലും ഫ്ലൈറ്റില്‍പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റില്‍ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു. ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. – പിരിയൻ പറഞ്ഞു.

നടൻ വാക്കുകള്‍ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. വളരെ കഷ്ടപ്പെട്ടാണ് അമല പ്രശസ്തിയില്‍ എത്തിയത്. അമലയുടെ പബ്ലിസിറ്റി ആവശ്യമുള്ളതുകൊണ്ടാണ് പിരിയൻ അവരെ സമീപിച്ചതെന്നും പൈസ നല്‍കാൻ കഴിയില്ലെങ്കില്‍ അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകള്‍ ചോദിക്കുന്നു.

കാമുകനുമായി ജീവിക്കണം, കുഞ്ഞ് തടസം; ഒന്നരവയസുകാരനെ മാതാവ് പുഴയില്‍ എറിഞ്ഞുകൊന്നു

0

ബംഗളുരു: കാമുകനുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ കുഞ്ഞിനെ മാതാവ് പുഴയില്‍ എറിഞ്ഞുകൊന്നു. ഒന്നരവയസുകാരന്‍ ദേവരാജാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മ ഭാഗ്യമ്മ(21)യെ പോലീസ് അറസ്റ്റ് ചെയ്തു.

രാമനഗര ജില്ലയിലെ ചന്നപട്ടണയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുട്ടി പുഴയില്‍ വീണെന്നാണ് യുവതി ആദ്യം പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നി നടത്തിയ ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

തുണിയലക്കാനെന്ന വ്യാജേന പുഴക്കരയിലെത്തി യുവതി മകനെ വെള്ളത്തിലെറിയുകയായിരുന്നു. പിന്നീട് കുട്ടി പുഴയില്‍ വീണെന്നുപറഞ്ഞ് ആളുകളെ വിളിച്ചുകൂട്ടി. തിരച്ചിലില്‍ ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആണ്‍സുഹൃത്തുമായി പുറത്തുപോകാന്‍ കുട്ടി തടസമായതോടെ യുവതി കുട്ടിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തംവീടായ ചന്നപട്ടണയിലെത്തിയത്. പിന്നീട് സമീപവാസിയായ യുവാവുമായി അടുപ്പത്തിലായി. കുട്ടിയെ വീട്ടിലാക്കി യുവതി യുവാവിനൊപ്പം പുറത്തുപോകുന്നത് പതിവായതോടെ വീട്ടുകാര്‍ ഇവരുടെ ബന്ധം വിലക്കിയിരുന്നു.

ഇതോടെ കുട്ടിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ കാമുകന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരു, സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി,

0

. ഇടുക്കി /.അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. ഹൈ­ക്കോ­ടതി:ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­നം .

കൊച്ചി: വിധ­വാ പെന്‍­ഷന്‍ കു­ടിശി­ക വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി നല്‍കി­യ ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­ന­വു­മാ­യി ഹൈ­ക്കോ­ടതി. മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. അ­ല്ലെ­ങ്കില്‍ മ­റി­യ­ക്കു­ട്ടി­യു­ടെ മൂ­ന്ന് മാസ­ത്തെ ചെല­വ് സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന് കോട­തി മു­ന്ന­റി­യി­പ്പ് നല്‍കി.

ജ­സ്റ്റീ­സ് ദേ­വന്‍ രാ­മ­ച­ന്ദ്ര­നാണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. 1600 രൂ­പ എ­ന്നുള്ള­ത് സര്‍­ക്കാ­രി­നെ സം­ബ­ന്ധി­ച്ച് വലി­യ കാ­ര്യ­മാ­യി­രി­ക്കില്ല. എ­ന്നാല്‍ മ­റി­യ­ക്കു­ട്ടി­ക്ക് ആ പ­ണ­ത്തി­ന് പൊ­ന്നും­വി­ല­യു­ണ്ടെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു.

78 വ­യ­സു­കാ­രിയാ­യ വൃ­ദ്ധ­യാ­ണ് ഹര്‍­ജി­ക്കാ­രി. ഇ­വ­രുടെ പ­രാ­തി ആ­രാ­ണ് സം­സ്ഥാന­ത്ത് കേള്‍­ക്കുക. മ­റി­യ­ക്കു­ട്ടിയെ കോ­ട­തി­ വി­ഐ­പി­യാ­യി പ­രി­ഗ­ണി­ക്കു­ക­യാ­ണെന്നും കോട­തി വ്യ­ക്ത­മാക്കി.

വിധ­വാ പെന്‍­ഷന്‍ അട­ക്കം കൊ­ടു­ക്കേ­ണ്ട­തി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ നല്‍­കേ­ണ്ട വി­ഹി­തം ത­ങ്ങള്‍­ക്ക് കി­ട്ടി­യി­ട്ടി­ല്ലെ­ന്ന് സര്‍­ക്കാര്‍ കോ­ട­തി­യില്‍ പ­റഞ്ഞു. എ­ന്നാല്‍ കേ­ന്ദ്ര­ സര്‍­ക്കാ­രി­ന്‍റെ വി­ഹി­തം കി­ട്ടു­ന്നില്ല എ­ന്നതു­കൊ­ണ്ട് ഏ­തെ­ങ്കിലും ആ­ഘോ­ഷ­ങ്ങള്‍ സര്‍­ക്കാര്‍ ഒ­ഴി­വാ­ക്കു­ന്നു­ണ്ടോ എ­ന്ന് കോട­തി ചോ­ദിച്ചു. മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച് സര്‍­ക്കാര്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്നും കോട­തി വ്യ­ക്ത­മാ­ക്കി.

ഹര്‍­ജി വെ­ള്ളി­യാഴ്­ച വീണ്ടും പ­രി­ഗ­ണി­ക്കും. ഇ­തി­ന് മു­മ്പ് നി­ല­പാ­ട­റി­യി­ക്കാന്‍ കോട­തി സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പ­ട്ടി­ട്ടുണ്ട്. സം­ഭ­വ­ത്തില്‍ കേന്ദ്ര സര്‍­ക്കാ­രി­നോടും കോട­തി വി­ശ­ദീ­കര­ണം തേടി.അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. ഹൈ­ക്കോ­ടതി:ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­നം .

വിധ­വാ പെന്‍­ഷന്‍ കു­ടിശി­ക വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി നല്‍കി­യ ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­ന­വു­മാ­യി ഹൈ­ക്കോ­ടതി. മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. അ­ല്ലെ­ങ്കില്‍ മ­റി­യ­ക്കു­ട്ടി­യു­ടെ മൂ­ന്ന് മാസ­ത്തെ ചെല­വ് സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന് കോട­തി മു­ന്ന­റി­യി­പ്പ് നല്‍കി.

ജ­സ്റ്റീ­സ് ദേ­വന്‍ രാ­മ­ച­ന്ദ്ര­നാണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. 1600 രൂ­പ എ­ന്നുള്ള­ത് സര്‍­ക്കാ­രി­നെ സം­ബ­ന്ധി­ച്ച് വലി­യ കാ­ര്യ­മാ­യി­രി­ക്കില്ല. എ­ന്നാല്‍ മ­റി­യ­ക്കു­ട്ടി­ക്ക് ആ പ­ണ­ത്തി­ന് പൊ­ന്നും­വി­ല­യു­ണ്ടെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു.

78 വ­യ­സു­കാ­രിയാ­യ വൃ­ദ്ധ­യാ­ണ് ഹര്‍­ജി­ക്കാ­രി. ഇ­വ­രുടെ പ­രാ­തി ആ­രാ­ണ് സം­സ്ഥാന­ത്ത് കേള്‍­ക്കുക. മ­റി­യ­ക്കു­ട്ടിയെ കോ­ട­തി­ വി­ഐ­പി­യാ­യി പ­രി­ഗ­ണി­ക്കു­ക­യാ­ണെന്നും കോട­തി വ്യ­ക്ത­മാക്കി.

വിധ­വാ പെന്‍­ഷന്‍ അട­ക്കം കൊ­ടു­ക്കേ­ണ്ട­തി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ നല്‍­കേ­ണ്ട വി­ഹി­തം ത­ങ്ങള്‍­ക്ക് കി­ട്ടി­യി­ട്ടി­ല്ലെ­ന്ന് സര്‍­ക്കാര്‍ കോ­ട­തി­യില്‍ പ­റഞ്ഞു. എ­ന്നാല്‍ കേ­ന്ദ്ര­ സര്‍­ക്കാ­രി­ന്‍റെ വി­ഹി­തം കി­ട്ടു­ന്നില്ല എ­ന്നതു­കൊ­ണ്ട് ഏ­തെ­ങ്കിലും ആ­ഘോ­ഷ­ങ്ങള്‍ സര്‍­ക്കാര്‍ ഒ­ഴി­വാ­ക്കു­ന്നു­ണ്ടോ എ­ന്ന് കോട­തി ചോ­ദിച്ചു. മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച് സര്‍­ക്കാര്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്നും കോട­തി വ്യ­ക്ത­മാ­ക്കി.

ഹര്‍­ജി വെ­ള്ളി­യാഴ്­ച വീണ്ടും പ­രി­ഗ­ണി­ക്കും. ഇ­തി­ന് മു­മ്പ് നി­ല­പാ­ട­റി­യി­ക്കാന്‍ കോട­തി സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പ­ട്ടി­ട്ടുണ്ട്. സം­ഭ­വ­ത്തില്‍ കേന്ദ്ര സര്‍­ക്കാ­രി­നോടും കോട­തി വി­ശ­ദീ­കര­ണം തേടി.

കട്ടപ്പന,അഞ്ചുരുളിയിൽ,സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന, സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ, ഹൈക്കോടതി, ഉത്തരവിനെ, തുടർന്ന് പൊളിച്ചു നീക്കി,.

0

കട്ടപ്പന, അഞ്ജുരളിയിൽ സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ച സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു നീക്കി ജല അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് നിർമിതികൾ പൊളിച്ചു നീക്കിയത്, അതേസമയം കോടതിയുടെ നിർദ്ദേശം ലംഘിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്നും ഈ സ്ഥലം തന്റെ യാണെന്ന് അവകാശവാദം ഉന്നയിക്കുന്ന എം എം ചാക്കോ ആരോ ചോദിച്ചു,, 5 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷൻ പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ, അഞ്ചുരുളിയിൽ കെഎസ്ഇബി അനുവദിച്ചിരുന്ന ഭൂമിയിലാണ് നരിയമ്പാറ സ്വദേശിയായ എട്ടിൽ ചാക്കോ അവകാശവാദം ഉന്നയിച്ച്, കോടതിയെ സമീപിച്ചിരുന്നത് എന്നാൽ കഴിഞ്ഞ നവംബർ 17ന് ഇയാളുടെ കൈവശത്തിലിരുന്ന(,3.30, ) മൂന്നേക്കർ 30 സെന്റ് ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്ഭൂമി റവന്യൂ സംഘം ഏറ്റെടുക്കുകയായിരുന്നു, ഇതിൽ ഒരേക്കർ സ്ഥലമാണ് ജല അതോറിറ്റിക്ക് വേണ്ടി കെഎസ്ഇബി വിട്ടു നൽകിയത് ഇതിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്, ഓഗസ്റ്റിൽ കയ്യേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ഒരു വിഭാഗം ആളുകൾ തടഞ്ഞ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പും കെഎസ്ഇബിയും, ഹൈക്കോടതിയെ സമീപിച്ചത്, കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി,


Tvm – ഇടുക്കി -/.ഗ്രേഡ് എസ്‌ഐ വാഹന പരിശോധന നടത്തേണ്ട; ഉത്തരവിറക്കി പൊലീസ്



കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്‌ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്‌ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനു മായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്ര തിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്‌എച്ച്‌ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരു മായി പൊലീസിനു പോകേണ്ടി വരും. 1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച്‌ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു..

0
ഗ്രേഡ് എസ് ഐ വാഹന പരിശോധന നടത്തേണ്ട ഉത്തരവിറക്കി പോലീസ്.

ഇടുക്കി മാമല കണ്ടത്തിന് സമീപം ആദിവാസി കുടയിൽ,അമ്മയാനയും കുഞ്ഞും,കിണറ്റിൽ വീണു വനം വകുപ്പ് രക്ഷാപ്രവർത്തനം തുടങ്ങി.

0

ഇടുക്കി.മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണറ്റില്‍ വീണു ;വനംവകുപ്പ് രക്ഷപ്രവര്‍ത്തനം തുടങ്ങി 





അടിമാലി;ഇടുക്കി മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണിറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ്‌ ആനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ടതെന്നാണ് പ്രാഥമിക വിവരം .ഇന്നലെ രാത്രി പ്രദേശത്ത്‌ ആനക്കൂട്ടം ചുറ്റികറങ്ങിയിരുന്നു.ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട അമ്മയും കുഞ്ഞുമായിരിക്കാം കിണറ്റില്‍ അകപ്പെട്ടതെന്നാണ്‌ കോളനിവാസികളുടെ അനുമാനം.


ബഹളം കേട്ട്‌ കോളനിവാസികളില്‍ ചിലര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ്‌ ആനയും കുഞ്ഞും അകപ്പെട്ട വിവരം അറിയുന്നത്‌.ഇവര്‍ അറയിച്ച പ്രകാരം വനംവകുപ്പ്‌ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി.കുഞ്ഞിനെയും അമ്മയെയും സുരക്ഷിതമായി കരയ്ക്ക്‌ കയറ്റുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്‌.വിവരം അറിഞ്ഞ്‌ പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടേയ്ക്ക്‌ എത്തിയിട്ടുണ്ട്‌.

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ( 21 12,23.)

0

*ശബരിമലയിലെ ഇന്നത്തെ (21.12.2023)ചടങ്ങുകൾ*
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 .30 മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന്  കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക്  ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.