fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

’30 സെക്കന്റ് വിഡിയോയ്ക്ക് രണ്ട് ലക്ഷം, വിമാന ടിക്കറ്റ്; തല കറങ്ങിപ്പോയി’: അമല ഷാജിക്കെതിരെ നടൻ

ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാണ് അമല ഷാജി. മലയാളിയായ അമലയ്ക്ക് തമിഴ്നാട്ടില്‍ വലിയ ഫാൻ ബേസുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അമലയ്ക്കെതിരെ നടനും സംവിധായകനുമായ പിരിയൻ നടത്തിയ പരാമര്‍ശമാണ്. 30 സെക്കന്റുള്ള ഒരു റീല്‍ ചെയ്യാൻ അമല ഷാജി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് നടൻ പറഞ്ഞത്.

പിരിയൻ നായകനും സംവിധായകനുമായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് അമലയെ ബന്ധപ്പെടുന്നത്. എന്നാല്‍ അമലയുടെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് തല കറങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് വെളിപ്പെടുത്തല്‍.

ഇൻസ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്ബളം കൊടുക്കാനില്ല, അപ്പോഴാണ് വെണ്ടും രണ്ട് സെക്കൻഡിന് അൻപതിനായിരം ചോദിക്കുന്നത്. കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാൻ പോലും ഫ്ലൈറ്റില്‍പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്ലൈറ്റില്‍ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു. ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. – പിരിയൻ പറഞ്ഞു.

നടൻ വാക്കുകള്‍ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. വളരെ കഷ്ടപ്പെട്ടാണ് അമല പ്രശസ്തിയില്‍ എത്തിയത്. അമലയുടെ പബ്ലിസിറ്റി ആവശ്യമുള്ളതുകൊണ്ടാണ് പിരിയൻ അവരെ സമീപിച്ചതെന്നും പൈസ നല്‍കാൻ കഴിയില്ലെങ്കില്‍ അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകള്‍ ചോദിക്കുന്നു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles