fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ഇടുക്കി മാമല കണ്ടത്തിന് സമീപം ആദിവാസി കുടയിൽ,അമ്മയാനയും കുഞ്ഞും,കിണറ്റിൽ വീണു വനം വകുപ്പ് രക്ഷാപ്രവർത്തനം തുടങ്ങി.

ഇടുക്കി.മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണറ്റില്‍ വീണു ;വനംവകുപ്പ് രക്ഷപ്രവര്‍ത്തനം തുടങ്ങി 





അടിമാലി;ഇടുക്കി മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണിറ്റില്‍ വീണ നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ്‌ ആനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ടതെന്നാണ് പ്രാഥമിക വിവരം .ഇന്നലെ രാത്രി പ്രദേശത്ത്‌ ആനക്കൂട്ടം ചുറ്റികറങ്ങിയിരുന്നു.ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട അമ്മയും കുഞ്ഞുമായിരിക്കാം കിണറ്റില്‍ അകപ്പെട്ടതെന്നാണ്‌ കോളനിവാസികളുടെ അനുമാനം.


ബഹളം കേട്ട്‌ കോളനിവാസികളില്‍ ചിലര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ്‌ ആനയും കുഞ്ഞും അകപ്പെട്ട വിവരം അറിയുന്നത്‌.ഇവര്‍ അറയിച്ച പ്രകാരം വനംവകുപ്പ്‌ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി.കുഞ്ഞിനെയും അമ്മയെയും സുരക്ഷിതമായി കരയ്ക്ക്‌ കയറ്റുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്‌.വിവരം അറിഞ്ഞ്‌ പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടേയ്ക്ക്‌ എത്തിയിട്ടുണ്ട്‌.

Share the News
മുമ്പത്തെ ലേഖനം
അടുത്ത ലേഖനം

Tvm – ഇടുക്കി -/.ഗ്രേഡ് എസ്‌ഐ വാഹന പരിശോധന നടത്തേണ്ട; ഉത്തരവിറക്കി പൊലീസ്



കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്‌ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്‌ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനു മായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്ര തിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്‌എച്ച്‌ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരു മായി പൊലീസിനു പോകേണ്ടി വരും. 1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച്‌ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു..

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles