. ഇടുക്കി /.അടിമാലി സ്വദേശി മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരു. ഹൈക്കോടതി:ഹര്‍ജിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം .
കൊച്ചി: വിധവാ പെന്ഷന് കുടിശിക വേണമെന്ന് ആവശ്യപ്പെട്ട് അടിമാലി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരു. അല്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി.
ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. 1600 രൂപ എന്നുള്ളത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ കാര്യമായിരിക്കില്ല. എന്നാല്‍ മറിയക്കുട്ടിക്ക് ആ പണത്തിന് പൊന്നുംവിലയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
78 വയസുകാരിയായ വൃദ്ധയാണ് ഹര്‍ജിക്കാരി. ഇവരുടെ പരാതി ആരാണ് സംസ്ഥാനത്ത് കേള്‍ക്കുക. മറിയക്കുട്ടിയെ കോടതി വിഐപിയായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
വിധവാ പെന്ഷന് അടക്കം കൊടുക്കേണ്ടതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നില്ല എന്നതുകൊണ്ട് ഏതെങ്കിലും ആഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പട്ടിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.അടിമാലി സ്വദേശി മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരു. ഹൈക്കോടതി:ഹര്‍ജിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം .
വിധവാ പെന്ഷന് കുടിശിക വേണമെന്ന് ആവശ്യപ്പെട്ട് അടിമാലി സ്വദേശി മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരു. അല്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി.
ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. 1600 രൂപ എന്നുള്ളത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ കാര്യമായിരിക്കില്ല. എന്നാല്‍ മറിയക്കുട്ടിക്ക് ആ പണത്തിന് പൊന്നുംവിലയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
78 വയസുകാരിയായ വൃദ്ധയാണ് ഹര്‍ജിക്കാരി. ഇവരുടെ പരാതി ആരാണ് സംസ്ഥാനത്ത് കേള്‍ക്കുക. മറിയക്കുട്ടിയെ കോടതി വിഐപിയായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
വിധവാ പെന്ഷന് അടക്കം കൊടുക്കേണ്ടതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നില്ല എന്നതുകൊണ്ട് ഏതെങ്കിലും ആഘോഷങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പട്ടിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.