fbpx
21.4 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

മണ്ണാറശാല സ്കൂൾ ശാതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണം*
ഹരിപ്പാട്

0

*മണ്ണാറശാല സ്കൂൾ ശാതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണം*
ഹരിപ്പാട് :
മണ്ണാറശാല യു.പി.സ്കൂളിന്റെ ശതാബ്ദി 2024 ഒക്ടോബറിൽ ആഘോഷിക്കുകയാണ്. ആയതിലേക്ക് സ്വാഗത സംഘം രൂപികരണ യോഗം 2024 സെപ്റ്റംബർ 1 ഞായറാഴ്ച പകൽ മൂന്ന് മണിക്ക് ഹരിപ്പാട് എം എൽ എ ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ്  ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാവർക്കും  വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിതന്നും പുരോഗമനാശയനുമായ ബ്രഹ്മശ്രീ എം.ജി. നാരായണൻ നമ്പൂതിരി 1924 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സംസ്കൃതത്തിന്റെയും ആയൂർവേദത്തിന്റെയും മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായിരുന്നു. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ തക്കവണ്ണം ഒമ്പതാം ക്ലാസ് വരെ ഉൾപ്പെട്ട വെർണാക്കുലർ ഹൈസ്കൂളും ഇവിടെ ആരംഭിച്ചു.
2024 വിജയദശമിക്ക് ശുഭാരംഭം കുറിക്കുന്ന ആഘോഷ പരിപാടികളിൽ മാനേജ്മെന്റ്, അധ്യാപകർ മറ്റ് ജീവനക്കാർ അധ്യാപക-രക്ഷാകർതൃ സമിതി രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ മുൻ അധ്യാപകർ, മുൻ രക്ഷിതാക്കൾ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘമാണ് രൂപികരിക്കുതെന്ന് സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, പ്രഥമാധ്യാപിക കെ.എസ്.ബിന്ദു, പിടിഎ പ്രസിഡന്റ് സി. പ്രകാശ് എന്നിവർ അറിയിച്ചു.

മാലിന്യം കുടിവെള്ള സ്രോദസിൽ നിക്ഷേപിച്ചു

0


അടൂർ. മരിയഹോസ്പിറ്റലിലേ ആശുപത്രി മാലിന്യം 21-ാം വാർഡിലെ ജനവാസ മേഖലയിലെ കിണറ്റിൽ നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കെ എസ് കെ.എസ്. കെ.ടി.യൂ മരിയ ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തി. കെ.എസ്.കെ.ടി.യു  ഏരിയ സെക്രട്ടറി ഷിബു ഉൽഘാടനം ചെയ്തു. കെ.സ്.കെ.ടി യൂ മേഖലാ സെക്രട്ടറിതാജുദീൻകല്ലൂർ കിഴക്കേതിൽ, ഏരിയ പ്രസിഡന്റ്  അഡ്വ:രാജീവ്‌   അശോകൻ, സിന്ധു, ബിജു  കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.

*വെളിച്ചം കാട്ടും ഈ മിഴി അടയാൻ എത്ര* നാൾ കൂടി

0

*
ഏനാത്ത് പുതുശ്ശേരി ഭാഗത്തെ എം.സി റോഡ് സൈഡിലെ നടപ്പാത വൃത്തിയാക്കത്തതു മൂലം വഴിവിളക്കിന് മുകളിലും കാട് കയറിയ നിലയിൽ

കാഞ്ഞിരപ്പള്ളി സ്വദേശി കനിയപ്പൻ എന്നയാളെ എറണാകുളം കളമശ്ശേരിയിൽ നിന്നും കാണ്മാനില്ല

0

കാഞ്ഞിരപ്പള്ളി സ്വദേശി കനിയപ്പൻ എന്നയാളെ എറണാകുളം കളമശ്ശേരിയിൽ നിന്നും കാണ്മാനില്ല കാണാതാവുമ്പോൾ വൈറ്റ് മുണ്ടും പിങ്ക് ഷർട്ടും ആയിരുന്നു വേഷം ടിയാന് അല്പം ഓർമ്മക്കുറവ് ഉണ്ട് എന്നാണ് കുടുംബ അംഗങ്ങൾ അറിയിച്ചത്
കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക
9496688615.8129071652

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തണം

0



  കടമ്പനാട് : മഹാത്മാ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ .എൻ .ടി .യു .സി ) കടമ്പനാട് മണ്ഡലം പ്രവർത്തകയോഗം നടത്തി ,തൊഴിലും കൂലിയും ഉറപ്പ് വരുത്തണമെന്നും ,തൊഴിൽ ദിനങ്ങൾ ഇരുന്നൂറ് ദിവസം അക്കണമെന്നും ,അനാവശ്യ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുപത്തിയേഴിന് ബ്ലോക്ക് ഓഫിസ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു ,നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു ,എം .ആർ .ജയകുമാർ അദ്ധ്യക്ഷതവഹിച്ചു  ,വിമല മധു ,പാണ്ടിമലപ്പുറം മോഹൻ ,എം.ആർ .ജയപ്രസാദ് ,റെജീമാമൻ ,റിജാ പാറയിൽ ,ആശാജീജീ , ദിലിപ് ,ലാൽകുമാർ ,സരളാ ലാൽ , കെ .ജീ .ശിവദാസൻ ,എന്നിവർ പ്രസംഗിച്ചു ,യോഗത്തിൽ വെച്ച് മണ്ഡലം പ്രസിഡൻ്റായി ശ്രീമതി ഷിജാമുരളിധരൻചുമതലയേറ്റു .

മദർ തെരേസ ദിനവും ശ്രീകൃഷ്ണ ജയന്തി ആഘോഷവും നടത്തി

0


————————————————-
മിത്രപുരം: അഗതികളുടെ അമ്മ മദർ തെരേസയുടെ ജന്മദിനവും ശ്രീകൃഷ്ണ ജയന്തിയും കസ്തൂര്‍ബ ഗാന്ധിഭവനിൽ നടന്നു. കവി അടൂർ ആർ രാമകൃഷ്ണൻ  അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.അശ്വതി കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു.
   പ്രൊഫ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. ബാബുപണിക്കർ, മറിയാമ്മ, രമ്യ എസ് പിളള, ഐആർസിഎ ജോയിന്റ് ഡയറക്ടർ പി സോമൻപിളള, പ്രോജക്ട് ഡയറക്ടർ ശ്രീലക്ഷ്മി ,മുഹമ്മദ് ഖൈസ് ,  എന്നിവർ   പ്രസംഗിച്ചു

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു.

0

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു.

ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 3 മണിയോടെ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള
തർക്കമാ ണ് കൊലപാതകത്തിൽ കലാശിച്ചത്.

മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് പിതാവിനെ അടിയ്ക്കുകയായിരുന്നു

പൊതുസമൂഹത്തേ ബോധവൽകരിക്കുവാൻ എഴുത്തൂകാർക്ക് കഴിയും- ഡെപ്യൂട്ടി സ്പീക്കർ

0

പൊതുസമൂഹത്തേ ബോധവൽകരിക്കുവാൻ എഴുത്തൂകാർക്ക് കഴിയും- ഡെപ്യൂട്ടി സ്പീക്കർ
—————————————-
അടൂർ: സാമൂഹ്യ തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്നതിനും  പൊതുസമൂഹത്തേ ബോധവൽക്കരിക്കുന്നതിനും എഴുത്തുകാർക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
        അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ ശശികലാ നായരുടെ “മനപ്പെയ്ത്ത്” എന്ന കവിതാസമാഹാരം വിഖ്യാത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായി വിരൽചൂണ്ടുവാൻ കവയിത്രിക്ക് കഴിഞ്ഞതായും കവിതാസമാഹാരത്തിലെ ഓരോകവിതയും ശക്തമായ ഔരോസന്ദേശങ്ങളാണ് നല്‍കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
          ഗാന്ധിഭവൻ വൈസ് ചെയർമാനും സ്നേഹരാജ്യം മാസികയുടെ പത്രാധിപരുമായ പിഎസ് അമൽരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം  ഡെപ്യൂട്ടി  സ്പീക്കർ ഉത്ഘാടനം ചെയ്തു.  സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ.പഴകുളം സുഭാഷ് പുസ്തകാസ്വാദനം നടത്തി.
      പ്രവാസിയും എഴുത്തുകാരിയുമായ ശശികലാ നായരേ ഡെ.സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.
    കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി.ചെയർമാൻ പഴകുളം ശിവദാസൻ ഉപഹാരസമർപ്പണം നടത്തി. മീഡിയ ക്ളബ്സെക്രട്ടറി ജയാ ബി തെങ്ങമം, നോവലിസ്റ്റ് ബദരി പുനലൂർ,രേഖ സ്നേഹപച്ച, കവി അടൂർ രാമകൃഷ്ണൻ, അങ്ങാടി പഞ്ചായത്ത് അംഗവും സാഹിത്യകാരനും മാദ്ധ്യമപ്രവർത്തകനുമായ സതീഷ്കുമാർ, ലഹരിവിരുദ്ധ പ്രവർത്തകനും ഫ്രീലാൻസ് ജേർണലിസ്റ്റുമായ സരുൺകുമാർ, പന്തളം ആർ രാജേന്ദ്രൻ,പി.സോമൻപിളള,ജി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഡോ.ജിതേഷ്ജി,,ഡോ.പഴകുളം സുഭാഷ്,ജയാ ബി തെങ്ങമം,അടൂർ രാമകൃഷ്ണൻ, ബദരിപുനലൂർ,രേഖ സ്നേഹപച്ച എന്നിവരേ പൊന്നാട അണിയിച്ച്  ആദരിച്ചു.

ചരമം

0

അടൂർ റ്റി.ബി ജംഷൻ
കാവും കോട്ട് രവി.ഡി കെ 51നിര്യാതനായി ഭാര്യ ബിന്ദു ബി മക്കൾ അഭിഷേഖ് ആർ,അഭിരാംകെ.ആർ
സഹോദരങ്ങൾ രാധാ ഡി.കെ ( പറക്കോട് സഹകരണബാങ്ക് ഹെൽപ്പർ), രാജൻ കെ (അടൂർ നഗരസ സുചീകരണവിഭാഗം) സംസ്കാരം 24.08.24-2 മണിക്ക്

ചരമം

0

ഏനാത്ത്’മണ്ണടി കാഞ്ഞിരവിള പുത്തൻ വീട്ടിൽ അബ്ദുൽ അസീസ്  മകൻ നാസർ (57) നി ര്യാതനായി ഭാര്യ ബിന്ദു മക്കൾ വാശിദ് ,ആസിയ മരുമൻ , അൻവർ 
മണ്ണടി മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ 24.08.24-9 മണിക്ക് ഖബറടക്കം