fbpx
16.3 C
New York
Friday, September 13, 2024

Buy now

spot_imgspot_img

പൊതുസമൂഹത്തേ ബോധവൽകരിക്കുവാൻ എഴുത്തൂകാർക്ക് കഴിയും- ഡെപ്യൂട്ടി സ്പീക്കർ

പൊതുസമൂഹത്തേ ബോധവൽകരിക്കുവാൻ എഴുത്തൂകാർക്ക് കഴിയും- ഡെപ്യൂട്ടി സ്പീക്കർ
—————————————-
അടൂർ: സാമൂഹ്യ തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്നതിനും  പൊതുസമൂഹത്തേ ബോധവൽക്കരിക്കുന്നതിനും എഴുത്തുകാർക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
        അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ ശശികലാ നായരുടെ “മനപ്പെയ്ത്ത്” എന്ന കവിതാസമാഹാരം വിഖ്യാത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായി വിരൽചൂണ്ടുവാൻ കവയിത്രിക്ക് കഴിഞ്ഞതായും കവിതാസമാഹാരത്തിലെ ഓരോകവിതയും ശക്തമായ ഔരോസന്ദേശങ്ങളാണ് നല്‍കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
          ഗാന്ധിഭവൻ വൈസ് ചെയർമാനും സ്നേഹരാജ്യം മാസികയുടെ പത്രാധിപരുമായ പിഎസ് അമൽരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം  ഡെപ്യൂട്ടി  സ്പീക്കർ ഉത്ഘാടനം ചെയ്തു.  സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ.പഴകുളം സുഭാഷ് പുസ്തകാസ്വാദനം നടത്തി.
      പ്രവാസിയും എഴുത്തുകാരിയുമായ ശശികലാ നായരേ ഡെ.സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.
    കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി.ചെയർമാൻ പഴകുളം ശിവദാസൻ ഉപഹാരസമർപ്പണം നടത്തി. മീഡിയ ക്ളബ്സെക്രട്ടറി ജയാ ബി തെങ്ങമം, നോവലിസ്റ്റ് ബദരി പുനലൂർ,രേഖ സ്നേഹപച്ച, കവി അടൂർ രാമകൃഷ്ണൻ, അങ്ങാടി പഞ്ചായത്ത് അംഗവും സാഹിത്യകാരനും മാദ്ധ്യമപ്രവർത്തകനുമായ സതീഷ്കുമാർ, ലഹരിവിരുദ്ധ പ്രവർത്തകനും ഫ്രീലാൻസ് ജേർണലിസ്റ്റുമായ സരുൺകുമാർ, പന്തളം ആർ രാജേന്ദ്രൻ,പി.സോമൻപിളള,ജി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഡോ.ജിതേഷ്ജി,,ഡോ.പഴകുളം സുഭാഷ്,ജയാ ബി തെങ്ങമം,അടൂർ രാമകൃഷ്ണൻ, ബദരിപുനലൂർ,രേഖ സ്നേഹപച്ച എന്നിവരേ പൊന്നാട അണിയിച്ച്  ആദരിച്ചു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles