fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

പെരുമഴയില്‍ എറണാകുളത്തെ റോഡില്‍ കുഴിയടപ്പ്; പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

0

പെരുമഴയില്‍ എറണാകുളത്ത് റോഡില്‍ കുഴിയടപ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി എൻഎച്ച്‌ ബൈപ്പാസിലെ കുഴികളാണ് മഴയത്ത് അടയ്ക്കുന്നത്.

തൊഴിലാളികള്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എൻ എച്ച്‌ ബൈപ്പാസില്‍ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ദേശീയ പാത അതോറിറ്റി ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

പെരുമഴയത്ത് യു ടേണില്‍ കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ നേരത്തെ മിക്സ് ചെയ്ത ടാര്‍ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാര്‍ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും പരിതാപകരമാണ്.

തൃപ്പുണ്ണിത്തുറയില്‍ എംഡിഎംഎ വേട്ട

0

തൃപ്പുണ്ണിത്തുറയില്‍ എംഡിഎംഎ വേട്ട. എംഡിഎംഎ ഇടപാട് അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാല്‍ മുഹമ്മദ്, കണ്ണൂര്‍ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്.

കൊച്ചി യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും
22 ഗ്രാം എംഡിഎംഎയു മാണ് പിടിച്ചെടുത്തത്.

ജലകന്യക കവർന്ന ജീവനുകൾ,.തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് 14 വർഷം.

0



*30-09-2009*

* കട്ടപ്പന .തേക്കടി.

2009 സെപ്റ്റംബർ 30-ന്‌ വൈകുന്നേരം 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ്‌ മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു.

*രക്ഷാപ്രവർത്തനങ്ങൾ*

76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ്‌ പ്രാഥമിക നിഗമനം.

മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആണ്‌. മരിച്ചവരിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ട് പേർ മുംബൈ സ്വദേശികളും രണ്ടു പേർ തമിഴ്‌നാട് സ്വദേശികളുമാണ്.

അപകടത്തിനു ശേഷം തീരത്ത് കയറ്റി സൂക്ഷിച്ചിരിക്കുന്ന ജലകന്യക ബോട്ട്
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീൻ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സർവകലാശാലയിലെ ഷിപ്പിംഗ് ടെക്‌നോളജി വിഭാഗം മുൻ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിർമ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ കമ്മീഷൻ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിർമ്മാണ പിഴവുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പ്യാരിലാൽ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചു.

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക. ദൗത്യസംഘം. ജില്ലാ കളക്ടർക്ക് ചുമതല.

0

ഇടുക്കി: ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി. അനധികൃതക കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും. ഭൂരേഖ തഹസില്‍ദാര്‍ അടക്കം രണ്ട് തസഹില്‍ദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്‍റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ ഇത് പരിശോധിച്ച്‌ ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാൻ രജിസ്ട്രേഷൻ വകുപ്പ് നല്‍കും. പ്രശ്നമുണ്ടായാല്‍ ഇടപെടാൻ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്. ദൗത്യ സംഘത്തിന്‍റെ പേരില്‍ ജനങ്ങളുടെ മെക്കട്ട് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇതിനകം തന്നെ നിലപാടെടുത്തിട്ടുണ്ട്. 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടല്‍. പാര്‍ട്ടി ഓഫീസുകളടക്കം കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഭരണമുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവില്‍ പട്ടയം ലഭിക്കാൻ സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കുന്നത് അടക്കം പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് ദൗത്യ സംഘമെന്നതിനാല്‍ തന്നെ റവന്യു വകുപ്പിന്‍റെ ഉദ്ദേശ ശുദ്ധി മുൻനിര്‍ത്തിയാകും പ്രതിപക്ഷ നീക്കം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പ്രതികരണം.

ശക്തമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി കാനഡ ; നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യ സഹകരിക്കണം

0

മണ്ടിറീയല്‍: ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുമ്ബോള്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ.

ഇന്ത്യയുടെ സ്വാധീനം ലോകം മുഴുവന്‍ ഉയരുന്ന സാഹചര്യത്തില്‍ കാനഡയും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരേണ്ടത് പ്രധാന കാര്യമായിട്ടാണ് കാനഡ വിലയിരുത്തുന്നതെന്നും ട്രൂഡോ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് കാനഡ നിലപാട് മയപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. ജി20 ഉച്ചകോടിക്ക് ശേഷം കാനഡ ഉയര്‍ത്തിയ വിഷയത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. ഇതിനൊപ്പം ബംഗ്ലാദേശും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങള്‍ കാനഡ ഭീകരരുടെ താവളമാണെന്ന രീതിയില്‍ അഭിപ്രായ പ്രകടനവും നടത്തിയിരുന്നു.

വ്യാഴാഴ്ച മോണ്ടീറീയാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”ഇന്ത്യ വളര്‍ന്നുവരുന്ന ഒരു സാമ്ബത്തിക ശക്തിയും അന്താരാഷ്ട്ര മേഖലയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രവുമാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ വളരെ ഗൗരവത്തിലാണ് എടുക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

വ്യക്തമായും, നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍, ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ട്രൂഡോയെ ഉദ്ധരിച്ച്‌ നാഷണല്‍ പോസ്റ്റ് പറഞ്ഞു. അതേസമയം ആരോപണം ഇന്ത്യ മുമ്ബ് തന്നെ തള്ളിയിരുന്നു.

വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച്‌ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവര്‍ത്തിക്കുമെന്ന് യുഎസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ട്രൂഡോ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാരും നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തിലെ വിശ്വസനീയമായ കാര്യങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുകയാണെന്ന് ട്രൂഡോ സെപ്റ്റംബര്‍ 18-ന് കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞിരുന്നു

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍

0

കോഴിക്കോട്: താമരശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി പെണ്‍കുട്ടി പരാതി നല്‍കി.

രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്ന് പോലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവെച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സസോ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.

ഞാന്‍ പോകുന്നു, എന്റെ കളര്‍പെന്‍സില്‍ സുഹൃത്തിന് നല്‍കണം’;കത്തെഴുതിവച്ച്‌ എട്ടാം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങി

0

തിരുവനന്തപുരം: കാട്ടാക്കടയില്‍ കത്തെഴുതി വച്ചശേഷം വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദനെ(13)യാണ് കാണാതായത്.

കുട്ടി കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലര്‍ച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പുലര്‍ച്ചെ 530 നുള്ള ദൃശ്യങ്ങളാണിത്. പാന്റസും ഷര്‍ട്ടുമായിരുന്നു കുട്ടി ധരിച്ചിരുന്നത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; പരക്കെ മഴ; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത

മാനവ ജനതയ്ക്ക് മാതൃകയാണ് മുഹമ്മദ്‌ നബി” ഡോ. എൻ. ജയരാജ്‌

0

“മാനവ ജനതയ്ക്ക് മാതൃകയാണ് മുഹമ്മദ്‌ നബി” ഡോ. എൻ. ജയരാജ്‌..പൂതക്കുഴി മൂഹിയദ്ധീൻ ജുമാ മസ്ജിദിന്റെ അഭിമുഖ്യത്തിൽ നടത്തപെട്ട മത പ്രഭാഷണവും, മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും നടത്തുക ഉണ്ടായി.. സമാപന യോഗം ഉൽഘടനവും, സമ്മാനദാനവും ബഹുമാനപെട്ട കാഞ്ഞിരപ്പള്ളിയുടെ എം ൽ എ ഡോ. എൻ. ജയരാജ്‌ (ഗവ :ചിഫ് വിപ്പ് )നിർവഹിക്കുകയുണ്ടായി.. യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ്‌ റാഫി, സെക്രട്ടറി റഫീഖ് ലത്തീഫ്, ജോ. സെക്രട്ടറി നാസർ സലാം,അബ്ദുൽ അലിം മൗലവി, ഗഫൂർ മൗലവി,മുഹമ്മദ്‌ കബീർ, മുഹമ്മദ്‌ ഹനീഫ, റ്റി. പി സകീർ, ഷെഹാസ്, താജുദ്ധീൻ, ഷാജഹാൻ, ഷെരിഫ് മൗലവി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

0

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് :- കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെയും (KMC) മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ മെഡിക്കൽ ക്യാമ്പ് 2023 ഒക്ടോബർ ഒന്നാം തീയതി രാവിലെ 08.00മുതൽ ഉച്ചക്ക് 01.00 വരെ നൂറുൽ ഹുദാ അറബിക് യു. പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഉൽഘാടനം കാഞ്ഞിരപ്പള്ളി എം. എൽ. എ dr എൻ ജയരാജ്‌ നിർവഹിക്കും… ക്യാമ്പിൽ പങ്കെടുക്കുന്ന തിമിര രോഗികൾക് ശസ്ത്രക്രിയ, മരുന്ന്, ഭക്ഷണം, യാത്ര ചിലവ് എന്നിവ പൂർണമായും സൗജന്യമായിരിക്കും… ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ അറിയിക്കുന്നു

Mob: 9526690212, 9447310122, 9447600176