*30-09-2009*
* കട്ടപ്പന .തേക്കടി.
2009 സെപ്റ്റംബർ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു.
*രക്ഷാപ്രവർത്തനങ്ങൾ*
76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.
മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആണ്. മരിച്ചവരിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ട് പേർ മുംബൈ സ്വദേശികളും രണ്ടു പേർ തമിഴ്‌നാട് സ്വദേശികളുമാണ്.
അപകടത്തിനു ശേഷം തീരത്ത് കയറ്റി സൂക്ഷിച്ചിരിക്കുന്ന ജലകന്യക ബോട്ട്
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീൻ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സർവകലാശാലയിലെ ഷിപ്പിംഗ് ടെക്‌നോളജി വിഭാഗം മുൻ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിർമ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ കമ്മീഷൻ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിർമ്മാണ പിഴവുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പ്യാരിലാൽ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചു.