fbpx

ഞാന്‍ പോകുന്നു, എന്റെ കളര്‍പെന്‍സില്‍ സുഹൃത്തിന് നല്‍കണം’;കത്തെഴുതിവച്ച്‌ എട്ടാം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങി

തിരുവനന്തപുരം: കാട്ടാക്കടയില്‍ കത്തെഴുതി വച്ചശേഷം വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദനെ(13)യാണ് കാണാതായത്.

കുട്ടി കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലര്‍ച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പുലര്‍ച്ചെ 530 നുള്ള ദൃശ്യങ്ങളാണിത്. പാന്റസും ഷര്‍ട്ടുമായിരുന്നു കുട്ടി ധരിച്ചിരുന്നത്.

Share the News