fbpx
27.8 C
New York
Friday, September 20, 2024

Buy now

spot_imgspot_img

മൂന്നാറിൽ,57ൽ, പരം അനധികൃത, നിർമ്മാണങ്ങൾ ഉണ്ടെന്ന്, ജില്ലാ കളക്ടർ.-റിപ്പോർട്ടർ, ഹൈക്കോടതിയിൽ.സമർപ്പിച്ചു.

0

. ഇടുക്കി -.മൂന്നാറില്‍ 57 അനധികൃത നിര്‍മ്മാണങ്ങളെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.




ഇടുക്കിയിലെ മൂന്നാര്‍,ചിന്നക്കനാല്‍,മേഖലയിലെ അനധികൃത നിര്‍മാണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആണ് ഹൈകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചത്. മൂന്നാര്‍, ദേവികുളം, കെ ഡി എച്ച്, പള്ളിവാസല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തമ്പാറ വില്ലേജുകളിലായി 57-ൽ പരം അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മുപ്പത്തിയാറ് നിര്‍മ്മാണങ്ങള്‍ പട്ടയ ഭൂമിയിലും . 12 നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയും നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഭൂപതിവ് ഭേദഗതിയിലൂടെ കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നുമാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.
അനധികൃത നിര്‍മ്മാണത്തിന്റെ പട്ടികയില്‍ ശാന്തമ്പാറയിലേയും, ബൈസണ്‍വാലി ഇരുപതേക്കറിലേയും സി പി ഐ എം പാര്‍ട്ടി ഓഫീസുകളും ഉണ്ട് . ശാന്തമ്പാറയില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുതല്‍ മതസമുദായിക സംഘടനകളുടെ കെട്ടിടങ്ങളും വ്യാപാര ഭവനും അടക്കം അനധികൃത നിര്‍മ്മാണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടും.
ദൗത്യസംഘം മൂന്നാറിലേയ്‌ക്കെത്തുമ്പോള്‍ നടികള്‍ ബാധിക്കുന്നത് ഏതൊക്കെ മേഖലകളിലെന്ന സൂചന കൂടിയാണ് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഏഴ് വേൾഡ് റെക്കോർഡുകൾ, സ്വന്തമാക്കി, ഇടുക്കി സ്വദേശി,

0

ഇടുക്കി -.പരിമിതികളെ പരാജയപ്പെടുത്തി ഏഴ് #വേൾഡ് റെക്കോർഡ് സ്വന്തമാക്കി #ഇടുക്കി സ്വദേശി : #ഗ്രാൻഡ് മാസ്റ്റർ പ്രമോദ്*

പരിമിതികളെ പരാജയപ്പെടുത്തി ഏഴ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇടുക്കി സ്വദേശിയായ ഗ്രാൻഡ് മാസ്റ്റർ പ്രമോദ് പി ഡി പള്ളികുന്നേൽ. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കുകയും ഏഷ്യയിലെ അംഗപരിമിതനായ ഫുട്ബോൾ കോച്ചും ആയ ഗ്രാൻഡ് മാസ്റ്റർ പ്രമോദിനാണ് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ചത്.ജില്ലയിൽ തന്നെ ഇത്രയും വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുന്ന ഏക വ്യക്തിയുമാണ് ഇദ്ദേഹം.


കഞ്ഞിക്കുഴി പഴയരികണ്ടം സ്വദേശിയായ ഇദ്ദേഹം പരിമിതി ഇല്ലാത്തവരുടെ കൂടെ മത്സരിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, വേൾഡ് വൈഡ് ഓഫ് റെക്കോർഡ്, ഗ്രാൻഡ് മാസ്റ്റർ റെക്കോർഡ്,URF ലോക റെക്കോഡ്,ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് തുടങ്ങിയവ കരസ്ഥമാക്കിയത്. പ്രമോദ് കളക്ട്രേറ്റിൽ വവന്യു ഡിപ്പാർറ്റുമെന്റി ജോലി ചെയ്യുന്നു.ഭാര്യാ എലിസബത്ത്, അമ്മ ചിന്നമ്മ,.

മണൽ കടത്ത് സംഘത്തിൽ നിന്നും കൈക്കൂലി, വാങ്ങിയ ഉദ്യോഗസ്ഥന് രണ്ടുവർഷം.തടവും 10,000 രൂപ പിഴയും.

0

*കൈക്കൂലി കേസ്; ഇടുക്കി കലക്ടറേറ്റിലെ മുന്‍ ക്ലാര്‍ക്കിന് രണ്ട് വര്‍ഷം തടവ്, 10,000 രൂപ പിഴ* 



 ഇടുക്കി,/ കട്ടപ്പന, കൈക്കൂലി വാങ്ങിയ കേസില്‍ കലക്ടറേറ്റിലെ ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. 9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2007 ഡിസംബറില്‍ മണല്‍ കടത്ത് പിടികൂടുന്നതിന് നിലവിലുണ്ടായിരുന്ന ഇടുക്കി കലക്ടറേറ്റിലെ പ്രത്യേക സ്‌ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞുനിര്‍ത്തി പാസ് പരിശോധിക്കുകയും തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഡ്രൈവര്‍ ലൈസന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയശേഷം അന്നേദിവസം വൈകിട്ട് പൈനാവിലുള്ള ക്വാര്‍ട്ടേഴ്സില്‍ വന്നുകാണാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ക്വാര്‍ട്ടേഴ്സില്‍ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടര്‍ന്നും കൂടുതല്‍ മണല്‍ കടത്താന്‍ സഹായിക്കാമെന്നും ലൈസന്‍സ് വിട്ടു നല്‍കുന്നതിനായി 20,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ 9,000 രൂപയായി കുറച്ചുനല്‍കി. ആദ്യഗഡുവായി 4,000 രൂപ കൈപ്പറ്റുകയും ചെയ്തു. അവശേഷിക്കുന്ന 5,000 രൂപയുമായി വരുന്ന സമയത്ത് ലൈസന്‍സ് വിട്ടുനല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

തുടര്‍ന്ന് പരാതിക്കാരന്‍ അന്നത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന അലക്സ് എം വര്‍ക്കിയെ കണ്ട് വിവരമറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി രണ്ടാം ഗഡുവായ 5,000 രൂപ പൈനാവില്‍ വച്ച് വാങ്ങവെ സോവിരാജിനെ കൈയോടെ പിടികൂടുകയുമായിരുന്നു.

ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി വൈ എസ് പി. പി ടി കൃഷ്ണന്‍കുട്ടിയാണ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ സരിത ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.

മറയൂരിൽ സംഘട്ടനം. റിസോർട്ടും,വാഹനങ്ങളും തകർത്തു,ഒരാൾക്ക് കുത്തേറ്റു.

0

ഇടുക്കി -മറയൂർ(ഇടുക്കി): ബാബുനഗറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. റിസോർട്ടും വാഹനങ്ങളും തല്ലിത്തകർത്തു. ഇരു കൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തു. പുതച്ചിവയൽ സ്വദേശിയായ യുവാവും ബാബുനഗർ സ്വദേശികളായ ചില ഡ്രൈവർമാരുമാണ് ഏറ്റുമുട്ടിയത്. ഇതിൽ ഒരുഡ്രൈവർക്ക് കുത്തേറ്റു.

സംഘട്ടനത്തിനുശേഷം മുഖം മറച്ചെത്തിയ അക്രമിസംഘം പൂതച്ചിവയൽ സ്വദേശിയായ യുവാവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കെട്ടിടവും വാഹനങ്ങളും അടിച്ചു തകർത്തു.

ഡ്രൈവർമാരാമായ സന്തോഷ് (38), അജി (30), ആനമുടി റിസോർട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകനായ മാത്യു (24) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരുകൂട്ടർക്കും എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

വെക്ടർ, കൺട്രോൾ ഫീൽഡ്, സ്റ്റേഷൻ, മാറ്റുന്ന,കട്ടപ്പന മുനിസിപ്പാലിറ്റി, നടപടിക്കെതിരെ, ബി,ജെ,പി, പ്രതിഷേധ സമരവും ധർണയും നടത്തി.

0

.കട്ടപ്പന. നഗരസഭയിൽ പ്രതിഷേധ സമരവുമായി ബിജെപി

കട്ടപ്പന ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യുണിറ്റിന്റെ ജില്ലാ ഓഫീസ് മാറ്റുന്നതിൽ പ്രതിഷേധ സമരവുമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി. ഏകദേശം 6 മാസം മുമ്പ് ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റ് മാറ്റാനായി നോട്ടിസ് നൽകിയപ്പോൾ തന്നെ സമരവുമായി ബിജെപി രംഗത്തു വന്നിരുന്നു. 13 താൽക്കാലിക ജീവനക്കാരും, എഡിഎസ് പ്രവർത്തകരും ഉൾപ്പെടെ 16 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത മാർക്കറ്റിലെ 2 ഷട്ടറുകളിലേക്ക് വെക്ടർ യൂണിറ്റ് പറിച്ചു നടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം കൗൺസിലിൽ ഇത് സംബന്ധിച്ച് തീരുമാനമായി. ഇത് ഈ ഓഫീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, വെക്ടർ യൂണിറ്റ് തന്നെ ഇടുക്കി, നെടുങ്കണ്ടം, തൊടുപുഴ തുടങ്ങിയ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് മാറ്റാൻ അധികാരികൾ നിർബന്ധിതരായേക്കാമെന്നും ബി ജെ പി പായുന്നു. ഡൊകിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള വെക്ടർ യുണിറ്റ് അപ്രത്യക്ഷമായാൽ അത് കട്ടപ്പന നഗരസഭയ്ക്ക് തന്നെ വൻ നഷ്ടമാണെന്ന് ബിജെപി പറയുന്നു. മതിയായ സൗകര്യങ്ങളോടെ വെക്ടർ യുണിറ്റ് കട്ടപ്പനയിൽ തന്നെ നിലനിർത്തണമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെ കണ്ട് ബി ജെ പി നേതാക്കൾ ആവശ്യപ്പെട്ടു.

വിധവകളുടെ മക്കൾക്ക്, ഉന്നത, വിദ്യാഭ്യാസ ധനസഹായം.

0



ഇടുക്കി. -വനിതാ ശിശു വികസന വകുപ്പ് വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നു . ‘പടവുകള്‍’ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരായിരിക്കണം. സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളില്‍ സ്വാശ്രയ സ്ഥാപനങ്ങളിലോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോളേജുകള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കാണ് ധനസഹായം ലഭിക്കുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതത് പ്രദേശത്തെ ശിശു വികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെയോ ബന്ധപ്പെടാം.

ഇടുക്കിജില്ലയിൽ – കാത്ലാബ്,സൗകര്യം ഉടൻലഭ്യാമാക്കും,- മന്ത്രി വീണ ജോർജ്.

0



തൊടുപുഴ -ജില്ലയില്‍ കാത്ലാബ് സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് ഉടന്‍ കാത്ലാബ് സൗകര്യം ലഭ്യമാക്കുക. കാരുണ്യ ഫാര്‍മസി സേവനവും ഉടന്‍ ആരംഭിക്കും. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ തടസ്സങ്ങള്‍ എത്രയും വേഗം നീക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8 മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാര്‍ഡുകളിലെത്തി രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരുമായും ആശയവിനിമയം നടത്തി. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി .
തിങ്കളാഴ്ചയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ , പ്രയോജനം വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം .
തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ത്രിതല ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

ചിത്രം 1. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശനം നടത്തുന്നു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

0

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് തിരശീല്ല വീണു.വിഴിഞ്ഞം തുറമുഖത്ത്‌ ആദ്യ കപ്പലെത്തി.

ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തുറമുഖത്തെത്തിയത്. ക്രെയിനുകള്‍ വഹിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ഷെ‍ൻഹുവ 15. കപ്പലിന് 233.6 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുണ്ട്. 20 മീറ്റര്‍ വരെയാണ് ആഴം. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. ഇവയ്ക്ക് 70 ടണ്‍ ശേഷിയുണ്ട്.

ചൈനീസ് കപ്പല്‍ ഷെൻ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പല്‍ എത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഞായറാഴ്ച വൈകിട്ട് 4ന് വിഴിഞ്ഞത്ത് നടക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യത്തെ തുറമുഖങ്ങളി‍ല്‍ ഇന്നുപയോഗിക്കുന്നതില്‍ ഏറ്റവും വലിയ ഷിപ് ടു ഷോര്‍ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റര്‍ ഉയരമുള്ള ക്രെയിൻ പ്രവര്‍ത്തിപ്പിച്ച്‌ കപ്പലില്‍ 72 മീറ്റര്‍ അകലെയുള്ള കണ്ടെയ്നര്‍ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോര്‍ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണു ഷെൻഹുവ 15ല്‍ ഉള്ളത്.

2015ല്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവന്‍ വച്ചത്. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിംഗ്. ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ പാറക്കല്ലുകളുടെ ക്ഷാമം മുതല്‍, ഓഖി, കോവിഡ്, പ്രാദേശിക പ്രതിഷേധം പോലെയുള്ള പ്രതിസന്ധികള്‍ക്കൊടുവിലാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. കണ്ടെയ്‌നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം, 34 ശതമാനം. പുലിമുട്ട് നിര്‍മാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജം. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.

14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം

ലോകകപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ തല്ല്, പിടിവലി

0

ന്യുഡല്‍ഹി: ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധാകര്‍ തമ്മില്‍ നടന്ന അടിപിടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പരസ്പരം ഇടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കുനാല്‍ ദബാസ് എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. ഇന്ത്യയുടെ ജഴ്‌സി ധരിച്ചും പതാക പതിപ്പിച്ചും ഒരു സംഘം ആരാധകരുമായാണ് മറുപക്ഷത്തുള്ളവര്‍ വഴക്കിട്ടത്. എന്നാല്‍ ഇവര്‍ ഏതു പക്ഷമാണെന്നോ എന്തിന്റെ പേരിലാണ് തമ്മിലടിച്ചതെന്നോ വ്യക്തമല്ല.

അവര്‍ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എം സ്വരാജ്

0

തിരുവനന്തപുരം: ഇസ്രായേല്‍ -ഹമാസ് ഏറ്റുമുട്ടില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്.

ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു. പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധികളാണ് എം സ്വരാജ് സമുഹ്യമാധ്യത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഏതു യുദ്ധവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.പഴകി തുരുമ്ബിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവര്‍ മുക്കാല്‍ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.

അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളര്‍ന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളില്‍ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല. ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികള്‍ എന്തു തന്നെ ചെയ്താലും അവര്‍ നിരപരാധികളാണെന്ന് സ്വരാജ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം