.കട്ടപ്പന. നഗരസഭയിൽ പ്രതിഷേധ സമരവുമായി ബിജെപി
കട്ടപ്പന ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യുണിറ്റിന്റെ ജില്ലാ ഓഫീസ് മാറ്റുന്നതിൽ പ്രതിഷേധ സമരവുമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി. ഏകദേശം 6 മാസം മുമ്പ് ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റ് മാറ്റാനായി നോട്ടിസ് നൽകിയപ്പോൾ തന്നെ സമരവുമായി ബിജെപി രംഗത്തു വന്നിരുന്നു. 13 താൽക്കാലിക ജീവനക്കാരും, എഡിഎസ് പ്രവർത്തകരും ഉൾപ്പെടെ 16 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത മാർക്കറ്റിലെ 2 ഷട്ടറുകളിലേക്ക് വെക്ടർ യൂണിറ്റ് പറിച്ചു നടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം കൗൺസിലിൽ ഇത് സംബന്ധിച്ച് തീരുമാനമായി. ഇത് ഈ ഓഫീസിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, വെക്ടർ യൂണിറ്റ് തന്നെ ഇടുക്കി, നെടുങ്കണ്ടം, തൊടുപുഴ തുടങ്ങിയ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് മാറ്റാൻ അധികാരികൾ നിർബന്ധിതരായേക്കാമെന്നും ബി ജെ പി പായുന്നു. ഡൊകിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള വെക്ടർ യുണിറ്റ് അപ്രത്യക്ഷമായാൽ അത് കട്ടപ്പന നഗരസഭയ്ക്ക് തന്നെ വൻ നഷ്ടമാണെന്ന് ബിജെപി പറയുന്നു. മതിയായ സൗകര്യങ്ങളോടെ വെക്ടർ യുണിറ്റ് കട്ടപ്പനയിൽ തന്നെ നിലനിർത്തണമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനെ കണ്ട് ബി ജെ പി നേതാക്കൾ ആവശ്യപ്പെട്ടു.
വെക്ടർ, കൺട്രോൾ ഫീൽഡ്, സ്റ്റേഷൻ, മാറ്റുന്ന,കട്ടപ്പന മുനിസിപ്പാലിറ്റി, നടപടിക്കെതിരെ, ബി,ജെ,പി, പ്രതിഷേധ സമരവും ധർണയും നടത്തി.
