ഇടുക്കി -മറയൂർ(ഇടുക്കി): ബാബുനഗറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. റിസോർട്ടും വാഹനങ്ങളും തല്ലിത്തകർത്തു. ഇരു കൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തു. പുതച്ചിവയൽ സ്വദേശിയായ യുവാവും ബാബുനഗർ സ്വദേശികളായ ചില ഡ്രൈവർമാരുമാണ് ഏറ്റുമുട്ടിയത്. ഇതിൽ ഒരുഡ്രൈവർക്ക് കുത്തേറ്റു.
സംഘട്ടനത്തിനുശേഷം മുഖം മറച്ചെത്തിയ അക്രമിസംഘം പൂതച്ചിവയൽ സ്വദേശിയായ യുവാവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കെട്ടിടവും വാഹനങ്ങളും അടിച്ചു തകർത്തു.
ഡ്രൈവർമാരാമായ സന്തോഷ് (38), അജി (30), ആനമുടി റിസോർട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകനായ മാത്യു (24) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരുകൂട്ടർക്കും എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മറയൂരിൽ സംഘട്ടനം. റിസോർട്ടും,വാഹനങ്ങളും തകർത്തു,ഒരാൾക്ക് കുത്തേറ്റു.
