ന്യുഡല്‍ഹി: ഇന്നലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്താന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധാകര്‍ തമ്മില്‍ നടന്ന അടിപിടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പരസ്പരം ഇടിക്കുകയും മുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കുനാല്‍ ദബാസ് എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. ഇന്ത്യയുടെ ജഴ്‌സി ധരിച്ചും പതാക പതിപ്പിച്ചും ഒരു സംഘം ആരാധകരുമായാണ് മറുപക്ഷത്തുള്ളവര്‍ വഴക്കിട്ടത്. എന്നാല്‍ ഇവര്‍ ഏതു പക്ഷമാണെന്നോ എന്തിന്റെ പേരിലാണ് തമ്മിലടിച്ചതെന്നോ വ്യക്തമല്ല.