fbpx
21.5 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ, പൊങ്കാല,അർപ്പിച്ച് ആയിരങ്ങൾ,

0

കട്ടപ്പന, നരിയമ്പാറ പുതിയകാവ്, ദേവിക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിച്ച് സായൂജ്യരായി, പുതിയ കാവിലമ്മ ഭക്തരെ നിറഞ്ഞ് അനുഗ്രഹിച്ചു, പണ്ടാര അടുപ്പിൽ പൊങ്കാല നിറഞ്ഞു തൂവിയതോടെ ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പാണ്, സഫലമായത്, അഷ്ടദ്രവ്യ, ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു ക്ഷേത്രം മേൽശാന്തി കൃഷ്ണൻ, എമ്പ്രാന്തിരി പണ്ടാര അടുപ്പിൽ തീ പകർന്നു വൃദ്ധശുദ്ധിയോടെ വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് പുതിയകാവിൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നത് ഇത്തവണയും ആയിരത്തിലേറെ ഭക്തർ പൊങ്കാലയിട്ടു, ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം, വൈകിട്ട് ക്ഷേത്രം കണക്കിൽ 11,111 കാർത്തികത വിളക്കിൽ ദീപങ്ങൾ തെളിയിച്ചു,

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
കേരള കോൺഗ്രസ് എം നേതാവിന്റെ കുത്തേറ്റ് ഒരാൾ ഗുരുതരാവസ്ഥയിൽ .

0

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
കേരള കോൺഗ്രസ് എം നേതാവിന്റെ കുത്തേറ്റ് ഒരാൾ ഗുരുതരാവസ്ഥയിൽ .

നെടുംകണ്ടം: കേരള കോൺഗ്രസ് എം യു ഡി എഫിന്റെ ഭാഗമായിരുന്നപ്പോൾ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരുന്നു ഭരണം നടന്നിരുന്നത്
പാർട്ടി എൽഡിഎഫിന്റെ ഭാഗമായപ്പോൾ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷവുമായി യോജിച്ച് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.
കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫും മത്സര രംഗത്തുണ്ട് . പാനലുകൾ പൊട്ടി രണ്ടു ഭാഗത്തുനിന്നും അംഗങ്ങൾ ജയിച്ചു വരുമെന്ന് പ്രതിവിധി നിലനിൽക്കെ ബാങ്ക് ഭരിക്കുന്ന കേരള കോൺഗ്രസ് പ്രതിനിധി ഒരു മരണവീട്ടിൽ വച്ച് പ്രകോപിതനായി രണ്ടു പേരെ കുത്തുകയായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിലാണ്. കുത്തേറ്റ മറ്റൊരാൾ ചികിത്സിച്ചതിനുശേഷം വീട്ടിലേക്ക് മടങ്ങി.
പ്രതിയും യൂത്ത് ഫ്രണ്ട് മുൻ നേതാവും മുൻ പഞ്ചായത്ത് അംഗവുമായ ജിൻസൻ പൗവ്വത്തിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്,. 136,അടിയായി.

0

*💢മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തി*

*⭕ഇടുക്കി./ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത ശക്തമായ മഴയുമാണ് ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴയാണുണ്ടായത്. സെക്കന്റിൽ 4000 ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ആയിരം ഘനഅടി ജലം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്..

അറിയിപ്പ് കട്ടപ്പനയിൽ നാളെ ഗതാഗത നിയന്ത്രണം,

0

അറിയിപ്പ്

കട്ടപ്പന/..മലയോര ഹൈവേയുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (ശനി 25ന്) കട്ടപ്പന ടൗണിൽ ഗതാഗത നിയന്ത്രണം.
ഇടുക്കി കവല മുതൽ സ്കൂൾ കവല വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഈ സ്ഥലത്ത് റോഡിന്റെ വശങ്ങളിൽ ഓട നിർമ്മാണം നടക്കുന്നതിനാൽ റോഡരുകിലെ വാഹന പാർക്കിംഗിനും നിരോധനം ഉണ്ട്.

കഞ്ചാവുമായി,ഒരാൾ പിടിയിൽ,

0

കട്ടപ്പന /..കഞ്ചാവുമായി കട്ടപ്പന നിർമ്മലാസിറ്റി സ്വദേശി അറസ്റ്റിൽ


വിൽപ്പനക്കായി സൂക്ഷിച്ച 1.12 കിലോഗ്രാം കഞ്ചാവുമായി വാഴവര നിർമ്മലാസിറ്റി വട്ടപ്പടവിൽ നിതിൻ തങ്കച്ചൻ(26) അറസ്റ്റിലായി. കട്ടപ്പന പോലീസ് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്നുള്ള വഴിയുടെ സമീപത്ത് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഐ എബി ജോർജ്, എസ് സിപിഒ എബിൻ ജോൺ, സിപിഒമാരായ കെ എം ബിജു, അൽബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,

പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവം, പോലീസുകാർക്ക്, സസ്പെൻഷൻ.

0

കട്ടപ്പന/ പോലീസ് ജീപ്പിൽ കയറ്റാൻ സമ്മതിച്ചില്ല, പരിക്കേറ്റവരെ ഓട്ടോയിൽ കൊണ്ടുപോകാൻ നിർദേശം; 2 പൊലീസുകാർക്ക് സസ്പെൻഷൻ*

*കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി.

കട്ടപ്പന പള്ളിക്കവലയിൽ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തി. നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ പോലീസുകാർ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ച ശേഷം ജീപ്പോടിച്ചു പോയി.

സംഭവം വാർത്തയായതിനെ തുടർന്ന് ഇടുക്കി ജില്ല പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരായ ആസാദിനും അജീഷിനും സംഭവത്തിൽ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്ത് ഡിവൈഎസ് പി വി എ നിഷാദ് മോൻ ജില്ല പോലീസ് മേധാവിക്ക് റിപ്പോ‍ർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് രണ്ടു പേരെയും ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

തുടർ അന്വേഷണം നടത്താനും കട്ടപ്പന ഡിവൈഎസ് പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ നടപടി നേരിട്ടവരുട എണ്ണം 68 ആയി. രാജ് കുമാർ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പേർ നടപടി നേരിട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഖിലും ജൂബിനും ആശുപത്രിയിൽ ചികിത്സയിലാണ്.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സമ്മേളനവും

0

*ഫലസ്തീൻ: അന്താരാഷ്ട്ര സമൂഹം നീതിക്കൊപ്പം നിലകൊള്ളുക. ജംഇയ്യത്തുൽ ഉലമ* . കാഞ്ഞിരപ്പള്ളി: ഫലസ്തീനിൽ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അതിക്രൂരമായി എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇസ്രായേൽ നടത്തുന്ന കിരാതമായ അക്രമം ഒരു മാസത്തിലധികമായി തുടർന്നുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അന്താരാഷ്ട്ര സമൂഹം നീതിക്കൊപ്പം നിലകൊള്ളണമെന്നും നിരപരാധികളായ ഫലസ്തീനുകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല സമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുൽ നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും സംഘടനയുടെ കെട്ടുറപ്പിനും എല്ലാ ഇമാമീങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും ആത്മീയ ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്ത് സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു പാറത്തോട് അബ്ദുൽ നാസർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, അബ്ദുൽസലാം മൗലവി, സഫറുള്ള മൗലവി, നൗഫൽ ബാഖവി, അഷറഫ് മൗലവി അൽ കൗസരി, ജൗഹറുദ്ദീൻ ബാഖവി, അബ്ദുൽ അസീസ് മൗലവി,നിസാർ നജ്മി, ഹനീഫ മൗലവി, ഇബ്രാഹിം മൗലവി, താഹ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. പനമറ്റം ഹസൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി രണ്ടാഴ്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസത്തിന്റെയും വ്യാജ കറാമത്തുകളുടെയും കെണിയിൽ വീഴാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജംഇയ്യത്തുൽ ഉലമ സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇരുട്ടിൽ തപ്പുന്ന നഗരസഭ ഉദ്യോഗസ്ഥർ.-: നടപടിക്ക് ഒരുങ്ങി, സംസ്ഥാന വിവരാകാശ കമ്മീഷൻ.

0

കട്ടപ്പന, കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന വിവരാവകാശ കമ്മീഷൻ . വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിൽ മറുപടി കൊടുക്കാതിരുന്ന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ എ എ ഹക്കീം പറഞ്ഞു.
കട്ടപ്പന നഗരസഭയിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ട പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹക്കീം അറിയിച്ചത്. അപേക്ഷ കൊടുത്ത് 30 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു 30 ദിവസം കൂടി അപേക്ഷകനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇത് ചരിത്രത്തിൽ ആദ്യം കേൾക്കുന്നതാണെന്ന് കമ്മീഷണർ വിമർശിച്ചു. 60 ദിവസം കഴിഞ്ഞപ്പോൾ, ചോദിച്ച ചോദ്യം തന്നെ മനസ്സിലാകുന്നില്ല എന്നായി നഗരസഭ. അപേക്ഷകൻ അപ്പീൽ കൊടുത്തു. അപ്പോൾ, ഇങ്ങനെ ഒരു സാധനം ഇവിടെ കാണുന്നില്ല എന്നുള്ള വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കട്ടപ്പന നഗരസഭയിൽ നിന്ന് കൃത്യമായി മറുപടി നൽകാതെ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായ പരാതിയിൽ ഇവർക്കെതിരെ കരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു. കട്ടപ്പന നഗരസഭയിൽ ഉദ്യോഗസ്ഥരുടെ മൗന നുവാദത്തോടുകൂടി, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപകടകരമായ രീതിയിൽ മിനി പാർക്ക്‌ ,പ്രവർത്തിക്കുന്നു, വിവരാകാശ നിയമപ്രകാരം ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്, ഈ സ്ഥാപനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചത് എന്ന ചോദ്യത്തിന്, നഗരസഭയിലെ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്, മാസങ്ങൾ ആയിട്ട്, കുട്ടികളും മുതിർന്നവരും ആയി, 500ൽ പരം ആൾക്കാരാണ്, ദിവസവും ഈ, പാർക്കിൽ വന്നു പോകുന്നത്,

അപകടത്തിൽ, പരിക്കേറ്റ് റോഡിൽ കിടന്ന, യുവാക്കളെ, തിരിഞ്ഞു നോക്കാതെ പോയ പോലീസിനെതിരെ നടപടി, എടുക്കാതെ ഉദ്യോഗസ്ഥർ,

0

കട്ടപ്പന/കട്ടപ്പനയിൽ പരുക്കേറ്റവരെ പോലീസ് തിരിഞ്ഞു നോക്കാതെ പോയ സംഭവം:കട്ടപ്പന ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട്‌ നൽകും.
പോലീസുകാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തൽ.
വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യും.നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാത്രി ആണ് അപകടം ഉണ്ടായത്.
പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രികരായ യുവാക്കൾക്ക് നേരെയായിരുന്നു പൊലീസിൻ്റെ ക്രൂര നടപടി. ആശുപത്രിയിൽ എത്തിക്കാൻ സഹായം ചോദിച്ചപ്പോൾ ജീപ്പിൽ കയറ്റാൻ കഴിയില്ല, ഓട്ടോറിക്ഷ വിളിച്ച് പോകാനാണ് പൊലീസ് പറഞ്ഞത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിന് നേരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പരുക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഗ്യാട്ടി മല ഏലക്കയ്, ലേല ഏജൻസികൾ,കണ്ടുപിടിച്ച് തടയണം, സ്പൈസസ്, ബോർഡിന്റെ അനാസ്ഥ അവസാനിപ്പിക്കണം കർഷകസംഘം

0

കട്ടപ്പന/…ഗ്യാട്ടിമല ഏലയ്ക്ക ലേലഏജൻസികൾ കണ്ടുപിടിച്ച് തടയണമെന്ന സ്പൈസസ് ബോർഡ് ഉത്തരവ് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആണെന്ന് കർഷകർ ആരോപിക്കുന്നു.
ലേല കേന്ദ്രങ്ങൾ ലൈസൻസ് നിയമങ്ങൾ അട്ടിമറിച്ച് കർഷകർക്ക് പണം കൊടുക്കാതിരുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നവർ ലേല ഏജൻസികൾ വഴി കർഷകരെ ചൂഷണം ചെയ്യുന്നതും അടക്കമുള്ള കാർഷിക വിഷയങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് ലേല ഏജൻസികൾ 10 ദിവസത്തിനുള്ളിൽ കർഷകർക്ക് പണം നൽകണമെന്ന ഉത്തരവിറക്കിയതിനൊപ്പം Spices Boad ഇറക്കിയ രണ്ടാമത്തെ ഉത്തരവിൽ ഏലം ലേല കേന്ദ്രങ്ങളിൽ ഗ്വാട്ടിമല ഏലക്ക എത്തുന്നത് തടയുവാൻ ഏജൻസികൾ നടപടി സ്വീകരിക്കണമെന്ന് പറയുന്നത് അസാധ്യമാണ്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത തൊഴിലാളികൾ, പതിവ് കേന്ദ്രങ്ങളിലുള്ള ഏജൻസികൾക്ക് ഇത് കണ്ടുപിടിച്ചു തടയുവാൻ കഴിയില്ലെന്നിരിക്കെ സ്പൈസസ് ബോർഡ് കൃത്യമായ പരിശോധനകൾ നടത്തി ഇത് കണ്ടുപിടിച്ച് തടയേണ്ട ഉത്തരവാദിത്വൽ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്.
കൈവിലക്കച്ചവടത്തിൽ സാമ്പിൾ വ്യവസ്ഥിതി ഇന്നും നിലനിൽക്കുന്നതും കർഷക ചൂഷണം ആണെന്ന് കർഷകർ പറയുന്നു.

ലേലകേന്ദ്രങ്ങൾ കൃത്യമായ രീതിയിൽ ഏലക്ക പതിയുന്നതിന്റെ ക്രമമനുസരിച്ച് ലോട്ട് നമ്പർ അനുവദിക്കാത്തതും വൻകിടക്കാരെ സഹായിക്കുന്നതിനുള്ള നടപടിയായി ഇവർ ചൂണ്ടിക്കാട്ടുന്നു അടിയന്തരമായി സ്പൈസസ് ബോർഡ് ഓൺലൈൻ സിസ്റ്റം വികസിപ്പിച്ച് കർഷകർക്ക് പതിയുന്ന ക്രമമനുസരിച്ച് ലോട്ട് നമ്പർ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.


കർഷകർ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുവാൻ നികുതി കൊടുത്തു വാങ്ങുന്ന വളങ്ങൾക്ക് GST ബിൽ പ്രകാരം സബ്സിഡി നൽകുന്നതു മാത്രമേ കർഷകർക്ക് ഗുണം ചെയ്യൂ . കമ്പനികളെ സഹായിക്കുന്നതിനായി വളം സബ്സിഡി ചുരുക്കം കമ്പനികളിലേക്ക് ഒതുക്കുന്നത് വളങ്ങളുടെ ഗുണമേന്മ ഇല്ലാതാക്കുകയും വലിയ ചൂഷണത്തിന് സാഹചര്യം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും കർഷകർ പറയുന്നു.