*ഫലസ്തീൻ: അന്താരാഷ്ട്ര സമൂഹം നീതിക്കൊപ്പം നിലകൊള്ളുക. ജംഇയ്യത്തുൽ ഉലമ* . കാഞ്ഞിരപ്പള്ളി: ഫലസ്തീനിൽ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അതിക്രൂരമായി എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇസ്രായേൽ നടത്തുന്ന കിരാതമായ അക്രമം ഒരു മാസത്തിലധികമായി തുടർന്നുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അന്താരാഷ്ട്ര സമൂഹം നീതിക്കൊപ്പം നിലകൊള്ളണമെന്നും നിരപരാധികളായ ഫലസ്തീനുകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല സമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സംഗമം ജില്ലാ പ്രസിഡണ്ട് അബ്ദുൽ നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും സംഘടനയുടെ കെട്ടുറപ്പിനും എല്ലാ ഇമാമീങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും ആത്മീയ ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്ത് സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു പാറത്തോട് അബ്ദുൽ നാസർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, അബ്ദുൽസലാം മൗലവി, സഫറുള്ള മൗലവി, നൗഫൽ ബാഖവി, അഷറഫ് മൗലവി അൽ കൗസരി, ജൗഹറുദ്ദീൻ ബാഖവി, അബ്ദുൽ അസീസ് മൗലവി,നിസാർ നജ്മി, ഹനീഫ മൗലവി, ഇബ്രാഹിം മൗലവി, താഹ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. പനമറ്റം ഹസൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി രണ്ടാഴ്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസത്തിന്റെയും വ്യാജ കറാമത്തുകളുടെയും കെണിയിൽ വീഴാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജംഇയ്യത്തുൽ ഉലമ സമൂഹത്തോട് ആവശ്യപ്പെട്ടു.