കട്ടപ്പന /..കഞ്ചാവുമായി കട്ടപ്പന നിർമ്മലാസിറ്റി സ്വദേശി അറസ്റ്റിൽ
വിൽപ്പനക്കായി സൂക്ഷിച്ച 1.12 കിലോഗ്രാം കഞ്ചാവുമായി വാഴവര നിർമ്മലാസിറ്റി വട്ടപ്പടവിൽ നിതിൻ തങ്കച്ചൻ(26) അറസ്റ്റിലായി. കട്ടപ്പന പോലീസ് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്നുള്ള വഴിയുടെ സമീപത്ത് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഐ എബി ജോർജ്, എസ് സിപിഒ എബിൻ ജോൺ, സിപിഒമാരായ കെ എം ബിജു, അൽബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,