fbpx

അപകടത്തിൽ, പരിക്കേറ്റ് റോഡിൽ കിടന്ന, യുവാക്കളെ, തിരിഞ്ഞു നോക്കാതെ പോയ പോലീസിനെതിരെ നടപടി, എടുക്കാതെ ഉദ്യോഗസ്ഥർ,

കട്ടപ്പന/കട്ടപ്പനയിൽ പരുക്കേറ്റവരെ പോലീസ് തിരിഞ്ഞു നോക്കാതെ പോയ സംഭവം:കട്ടപ്പന ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട്‌ നൽകും.
പോലീസുകാർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തൽ.
വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യും.നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാത്രി ആണ് അപകടം ഉണ്ടായത്.
പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രികരായ യുവാക്കൾക്ക് നേരെയായിരുന്നു പൊലീസിൻ്റെ ക്രൂര നടപടി. ആശുപത്രിയിൽ എത്തിക്കാൻ സഹായം ചോദിച്ചപ്പോൾ ജീപ്പിൽ കയറ്റാൻ കഴിയില്ല, ഓട്ടോറിക്ഷ വിളിച്ച് പോകാനാണ് പൊലീസ് പറഞ്ഞത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിന് നേരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പരുക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ ആണ്.

Share the News