കട്ടപ്പന/…ഗ്യാട്ടിമല ഏലയ്ക്ക ലേലഏജൻസികൾ കണ്ടുപിടിച്ച് തടയണമെന്ന സ്പൈസസ് ബോർഡ് ഉത്തരവ് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആണെന്ന് കർഷകർ ആരോപിക്കുന്നു.
ലേല കേന്ദ്രങ്ങൾ ലൈസൻസ് നിയമങ്ങൾ അട്ടിമറിച്ച് കർഷകർക്ക് പണം കൊടുക്കാതിരുന്നതും പലിശയ്ക്ക് പണം കൊടുക്കുന്നവർ ലേല ഏജൻസികൾ വഴി കർഷകരെ ചൂഷണം ചെയ്യുന്നതും അടക്കമുള്ള കാർഷിക വിഷയങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് ലേല ഏജൻസികൾ 10 ദിവസത്തിനുള്ളിൽ കർഷകർക്ക് പണം നൽകണമെന്ന ഉത്തരവിറക്കിയതിനൊപ്പം Spices Boad ഇറക്കിയ രണ്ടാമത്തെ ഉത്തരവിൽ ഏലം ലേല കേന്ദ്രങ്ങളിൽ ഗ്വാട്ടിമല ഏലക്ക എത്തുന്നത് തടയുവാൻ ഏജൻസികൾ നടപടി സ്വീകരിക്കണമെന്ന് പറയുന്നത് അസാധ്യമാണ്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത തൊഴിലാളികൾ, പതിവ് കേന്ദ്രങ്ങളിലുള്ള ഏജൻസികൾക്ക് ഇത് കണ്ടുപിടിച്ചു തടയുവാൻ കഴിയില്ലെന്നിരിക്കെ സ്പൈസസ് ബോർഡ് കൃത്യമായ പരിശോധനകൾ നടത്തി ഇത് കണ്ടുപിടിച്ച് തടയേണ്ട ഉത്തരവാദിത്വൽ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്.
കൈവിലക്കച്ചവടത്തിൽ സാമ്പിൾ വ്യവസ്ഥിതി ഇന്നും നിലനിൽക്കുന്നതും കർഷക ചൂഷണം ആണെന്ന് കർഷകർ പറയുന്നു.
ലേലകേന്ദ്രങ്ങൾ കൃത്യമായ രീതിയിൽ ഏലക്ക പതിയുന്നതിന്റെ ക്രമമനുസരിച്ച് ലോട്ട് നമ്പർ അനുവദിക്കാത്തതും വൻകിടക്കാരെ സഹായിക്കുന്നതിനുള്ള നടപടിയായി ഇവർ ചൂണ്ടിക്കാട്ടുന്നു അടിയന്തരമായി സ്പൈസസ് ബോർഡ് ഓൺലൈൻ സിസ്റ്റം വികസിപ്പിച്ച് കർഷകർക്ക് പതിയുന്ന ക്രമമനുസരിച്ച് ലോട്ട് നമ്പർ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കർഷകർ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുവാൻ നികുതി കൊടുത്തു വാങ്ങുന്ന വളങ്ങൾക്ക് GST ബിൽ പ്രകാരം സബ്സിഡി നൽകുന്നതു മാത്രമേ കർഷകർക്ക് ഗുണം ചെയ്യൂ . കമ്പനികളെ സഹായിക്കുന്നതിനായി വളം സബ്സിഡി ചുരുക്കം കമ്പനികളിലേക്ക് ഒതുക്കുന്നത് വളങ്ങളുടെ ഗുണമേന്മ ഇല്ലാതാക്കുകയും വലിയ ചൂഷണത്തിന് സാഹചര്യം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും കർഷകർ പറയുന്നു.