fbpx
17.6 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

താലൂക്ക് ആശുപത്രിയിൽ, വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആശുപത്രി ജീവനക്കാരൻ മറച്ചുവിറ്റതായി പരാതി,

0

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ജീവനക്കാരൻ കൈക്കലാക്കി മറിച്ചുവിറ്റതായി പരാതി. കട്ടപ്പന സ്വദേശി ജയശ്രീ പി രാഘവന്റെ 32000,വല വരുന്ന മൊബൈൽ ഫോൺ ആണ്ആശുപത്രി ജീവനക്കാരൻ 7500,രൂപയ്ക്ക് തൊടുപുഴ സ്വദേശിക്ക് മറിച്ചുവിട്ടത്. മെയ് 21നാണ് ജയശ്രീയുടെ ഫോൺ ആശുപത്രിയിൽവെച്ച് നഷ്ടപ്പെട്ടത്. തുടർന്ന് കട്ടപ്പന പോലീസിനും സി പരാതി നൽകി. തുടർന്ന് മാസങ്ങൾക്ക് ശേഷം മൊബൈൽ ഫോൺ ലഭിച്ചു എന്ന് സി ഐ യിൽ നിന്ന് സന്ദേശം ലഭിച്ചു. ഫോൺ പോലീസ് സ്റ്റേഷനിൽ നിന്ന് കൈപ്പറ്റണം എന്നായിരുന്നു അറിയിപ്പ് തുടർന്നുള്ള അന്വേഷണത്തിലാണ് ആശുപത്രി താൽക്കാലിക ജീവനക്കാരൻ മൊബൈൽ ഫോൺ തൊടുപുഴ മുതലക്കോടം സ്വദേശിക്ക് വിറ്റതായി വിവരം ലഭിച്ചത് മൊബൈൽ ഫോണിന്റെ സ്ക്രീൻ പൊട്ടിയിരുന്നു ആശുപത്രി ജീവനക്കാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് ജയശ്രീയുടെ ആവശ്യം ഒപ്പം ജീവനക്കാരനെതിരെ ആശുപത്രി സൂപ്രണ്ട് നടക്കും കൂടുതൽ പരാതി നൽകുമെന്നും ജയശ്രീ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്കുള്ള ജീവനക്കാർ തമ്മിൽ, മദ്യലഹരിയിൽ വാക്കേറ്റങ്ങളും മിക്കവാറും ദിവസം നടക്കുന്നതായി നാട്ടുകാർ പറയുന്നു,

ലക്ഷണങ്ങള്‍ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളില്‍ പടര്‍ന്നുപിടിച്ച്‌ ‘വൈറ്റ് ലങ് സിൻഡ്രോം’, വേണ്ടത് ജാഗ്രത

0

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം.

അമേരിക്ക, ഡെൻമാര്‍ക്ക്, നെതര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതല്‍ വൈറ്റ് ലങ് സിൻഡ്രോം ബാധിച്ചുകാണുന്നത്. കോവിഡിന് ശേഷം കുട്ടികളില്‍ രോഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. മൂന്നു മുതല്‍ എട്ടുവയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വൈറ്റ് ലങ് സിൻഡ്രോം

ശ്വാസകോശത്തിന്റെ എക്‌സ്‌റേ എടുക്കുമ്ബോള്‍ അതില്‍ വെളുത്തപാടുകള്‍ കാണപ്പെട്ടതു കൊണ്ടാണ് രോഗത്തിന് വൈറ്റ് ലങ് സിൻഡ്രോം എന്ന് പേര് വരാൻ കാരണം. ഇൻഫ്‌ളുവൻസ, സാര്‍സ്‌ കോവി-2 വൈറസ്‌, റെസ്‌പിറേറ്ററി സിൻഷ്യല്‍ വൈറസ്‌, മൈകോപ്ലാസ്‌മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ്‌ ലങ്‌ സിൻഡ്രോം ഉണ്ടാകുന്നതെന്ന്‌ കരുതപ്പെടുന്നു. സിലിക്ക ഡസ്‌റ്റ്‌ പോലെ അന്തരീക്ഷത്തിലുള്ള ചില പൊടികള്‍ ശ്വസിക്കുന്നതുമാകാം രോഗകാരണമെന്ന്‌ ചില ഗവേഷകര്‍ പറയുന്നു.എന്നാല്‍ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്‌.

ലക്ഷണങ്ങള്‍

ശ്വാസകോശത്തിന് മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്, കണ്ണില്‍ നിന്ന് വെള്ളം, ഛര്‍ദ്ദി, വലിവ്, അതിസാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

അത്താഴം മുടക്കിയാല്‍ വണ്ണം കുറയുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വികലാംഗയായ തന്നെ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ അധികൃതര്‍ മറന്നു: ഇന്‍ഡിഗോയ്‌ക്കെതിരെ പരാതിയുമായി യുവതി

0

വിമാനയാത്രകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന പല മോശപ്പെട്ട അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്.

സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. വികലാംഗയും സാമൂഹിക പ്രവര്‍ത്തകയുമായ വിരാലി മോദി എന്ന യുവതി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ നിലയിലുള്ള സേവനങ്ങളാണ് വിമാനയാത്രകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ തനിക്ക് ഇതൊന്നും കിട്ടിയില്ലെന്നാണ് വിരാലി മോദി പറഞ്ഞത്. തനിക്ക് ലഭിച്ചത് ധനനഷ്ടവും, മാനഹാനിയും, സമയ നഷ്ടവുമാണെന്ന് അവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് വീരാലിക്ക് മോശം അനുഭവ ഉണ്ടായത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വിരാലി പങ്കുവച്ചത്. ‘ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തങ്ങളുടെ യാത്രക്കാരില്‍ വൈകല്യമുള്ള വ്യക്തികളോട് കരുതലോ കരുണയോ ഇല്ലാത്തവരാണ്’ എന്ന കുറ്റപ്പെടുത്തലോടെയാണ് അവര്‍ കുറിപ്പ് ആരംഭിച്ചത്. 2023 ഡിസംബര്‍ 5-ന് ദില്ലിയില്‍ നിന്ന് മുംബൈയിലെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷം 40 മിനിറ്റോളം താന്‍ വിമാനത്തില്‍ ആരെങ്കിലും തന്നെ ഒന്ന് പുറത്തിറക്കാന്‍ എത്തുന്നതും കാത്തിരുന്നു എന്നാണ് വിരാലിയുടെ വെളിപ്പെടുത്തല്‍

താന്‍ വിമാനത്തിലുള്ള കാര്യം ക്യാബിന്‍ ക്രൂ മറന്നുപോയെന്നും വിമാനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ പ്രവര്‍ത്തിക്കാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും വിരാലി പറഞ്ഞു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങിയിട്ടും സ്വന്തം വീല്‍ചെയറിാനായി ബാഗേജ് കൗണ്ടറില്‍ ഒരു മണിക്കൂറോളം കാത്തിരുന്നു എന്നും വീരാലി ആരോപിച്ചു. അതോടൊപ്പം തന്റെ ശരീരത്തിന് ആശ്വാസം പകരുന്നതിനായി വീല്‍ചെയറില്‍ ഘടിപ്പിച്ചിരുന്ന കുഷ്യന്‍ ഇതിനിടയില്‍ നഷ്ടമായെന്നും വീരാലി പറഞ്ഞു.

‘ആദ്യം, നിങ്ങള്‍ എന്റെ മാനം മോഷ്ടിച്ചു, പിന്നെ നിങ്ങള്‍ എന്റെ സ്വാതന്ത്ര്യം മോഷ്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ എന്റെ മനസ്സമാധാനം മോഷ്ടിക്കുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഒടുവില്‍ വീരാലി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് എയര്‍ലൈന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. .

ബലാത്സംഗ കേസ് പിന്‍വലിക്കാന്‍ അമ്മയോട് ആവശ്യപ്പെടണം; ഭീഷണിയ്ക്ക് വഴങ്ങാതെയിരുന്ന 17 കാരിക്ക് നേരെ ആസിഡ് ആക്രണം

0

ദില്ലി: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബലാത്സംഗ കേസിലെ പ്രതിയായാണ് ഇരയുടെ മകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

സംഭവം നടന്നത് ദില്ലിയിലാണ്. സംഭവത്തിന് പിന്നാലെ ആസിഡ് കുടിച്ച്‌ ഇയാല്‍ ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് 54 കാരനായ പ്രേം സിങ്ങായായിരുന്നു.
ആക്രമണത്തിനിരയായ പതിനേഴ് കാരിയായ പെണ്‍കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രതിയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിന്നും പിന്മാറണമെന്ന് അമ്മയോട് പറണമെന്ന് പ്രതി പെണ്‍കുട്ടിയെ വീടിന് മുന്നിലെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി. 17 കാരി ഇക്കാര്യം നിരസിച്ചതോടെ കൈവശം കരുതിയിരുന്ന ആസിഡ് കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച്ചയായിരുന്നു പ്രതി പെണ്‍കുട്ടിയുടെ മുന്നിലെത്തി റോഡില്‍ വെച്ച്‌ പരാതികാരിയുടെ മകളെ തടഞ്ഞ് നിര്‍ത്തി കേസ് പിന്‍വലിക്കാന്‍ ്‌അമ്മയോട് ആവശ്യപ്പെടാനായി പറഞ്ഞത്. എന്നാല്‍ ഭീഷണിയ്ക്ക് വഴങ്ങാതെയിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ പ്രതി ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ പ്രതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കുകയായിരുന്നു

രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണം മാര്‍ച്ച്‌ 31 വരെ

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച്‌ 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഉള്ളിയുടെയും സവാളയുടെയും കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത്‌. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

India bans export of onions till March next year. Notification: pic.twitter.com/S2VCD1gANWDecember 8, 2023

ഡല്‍ഹിയില്‍ പ്രാദേശിക കച്ചവടക്കാര്‍ കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നത്. ഇത് 120 വരെ എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഉളളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വര്‍ദ്ധനവ് അടിസ്ഥാന ജനങ്ങളെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ് നീക്കം

കേരള പൊതുജനാരോഗ്യ ആക്‌ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം

0

തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച്‌ സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടുമാണ് നിലവിലുണ്ടായിരുന്നത്. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ മുതലായവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ബില്‍ നിയമസഭ പാസാക്കിയത്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്തും കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ നിയമമാണിത്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും വ്യക്തികളെ പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിയമത്തില്‍ സ്ത്രീലിംഗത്തിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീലിംഗത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരേയും ഉള്‍പ്പെടുത്തിയാണ്. (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത…)

ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങള്‍ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകര്‍ച്ചവ്യാധികള്‍, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആക്ടിലുണ്ട്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്‍കുന്നു.

സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി വിലപ്പോവില്ല ; ഇത് തീക്കളിയാണ്- എം വി ഗോവിന്ദന്‍

0

സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം രംഗത്ത്.

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഗവര്‍ണര്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. ഗവര്‍ണര്‍ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതായും
വിജ്ഞാനാധിഷ്ഠിത കേരളത്തെ തകര്‍ക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ തനത് വരുമാനം കൂടി. ചെലവ് വര്‍ദ്ധിച്ചിട്ടില്ല .കേന്ദ്രമാണ് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഭീഷണി വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തീകളിയാണ്. കേരള ജനത ഇത് ചെറുക്കും രാജ് ഭവന് മുന്നില്‍ സമരം പിന്നീട് ആലോചിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി

ശബരിമലയിലെ 8.12. 2023.ലെ ചടങ്ങുകൾ.

0

ശബരിമലയിലെ 8.12.2023 ലെ ചടങ്ങുകള്‍
…………..
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

കർദിനാൾ മാർ, ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.

0

*കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.*

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ അധ്യക്ഷപദവി ഒഴിഞ്ഞു.

മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനാണ് പകരം താൽക്കാലിക ചുമതല നൽകി.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും അഡ്മിനിസ്ട്രേറ്റർ പദവി സ്ഥാനം ഒഴിഞ്ഞു.

മാർ ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും.

മാർപാപ്പയുടെ അനുമതിയോടുകൂടി താൻ വിരമിക്കുകയാണെന്ന് കർദിനാൾ എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതി ആർസി ബിഷപ്പ് ലിയോപോൾ ജിറോലി, ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ എത്തി മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റോമിൽ നിന്നുള്ള ഔദ്യോഗിക കത്തും കർദിനാളിന് കൈമാറിയിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് തന്നെ മടങ്ങുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് വിരമിക്കുന്നതായുള്ള വാർത്താ സമ്മേളനവും അദ്ദേഹം നടത്തി തീരുമാനം അറിയിച്ചത്. ഇന്ന് തന്നെ മാർപാപ്പയുടെ വീഡിയോ സന്ദേശവും ഉണ്ടാവും

എറണാകുളം അങ്കമാലി അതിരൂപതമായി ബന്ധപ്പെട്ട് ഉള്ള തർക്കമാണ് നിലവിലുള്ള നടപടികൾക്ക് കാരണം.

ബിഷപ്പ് ബോസ്കോ പുത്തൂരിന് അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതലം നൽകും.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Today

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു.

0

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്തിയാറാംമൈല്‍ പുല്‍പ്പാറ ബിനു പി.പി. (44) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30-ന് പേട്ട സ്‌കൂളിന് സമീപമായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബിനു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിജോ ഇരുപത്തിയാറിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണമടഞ്ഞത്.