സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം രംഗത്ത്.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഗവര്‍ണര്‍ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. ഗവര്‍ണര്‍ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതായും
വിജ്ഞാനാധിഷ്ഠിത കേരളത്തെ തകര്‍ക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു
കേരളത്തിന്റെ തനത് വരുമാനം കൂടി. ചെലവ് വര്‍ദ്ധിച്ചിട്ടില്ല .കേന്ദ്രമാണ് സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഭീഷണി വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തീകളിയാണ്. കേരള ജനത ഇത് ചെറുക്കും രാജ് ഭവന് മുന്നില്‍ സമരം പിന്നീട് ആലോചിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി