fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍; നിയന്ത്രണം മാര്‍ച്ച്‌ 31 വരെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച്‌ 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഉള്ളിയുടെയും സവാളയുടെയും കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത്‌. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

India bans export of onions till March next year. Notification: pic.twitter.com/S2VCD1gANWDecember 8, 2023

ഡല്‍ഹിയില്‍ പ്രാദേശിക കച്ചവടക്കാര്‍ കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നത്. ഇത് 120 വരെ എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഉളളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു

അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വര്‍ദ്ധനവ് അടിസ്ഥാന ജനങ്ങളെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ് നീക്കം

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles