ദില്ലി: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബലാത്സംഗ കേസിലെ പ്രതിയായാണ് ഇരയുടെ മകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
സംഭവം നടന്നത് ദില്ലിയിലാണ്. സംഭവത്തിന് പിന്നാലെ ആസിഡ് കുടിച്ച് ഇയാല്‍ ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് 54 കാരനായ പ്രേം സിങ്ങായായിരുന്നു.
ആക്രമണത്തിനിരയായ പതിനേഴ് കാരിയായ പെണ്‍കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രതിയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിന്നും പിന്മാറണമെന്ന് അമ്മയോട് പറണമെന്ന് പ്രതി പെണ്‍കുട്ടിയെ വീടിന് മുന്നിലെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി. 17 കാരി ഇക്കാര്യം നിരസിച്ചതോടെ കൈവശം കരുതിയിരുന്ന ആസിഡ് കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വ്യാഴാഴ്ച്ചയായിരുന്നു പ്രതി പെണ്‍കുട്ടിയുടെ മുന്നിലെത്തി റോഡില്‍ വെച്ച് പരാതികാരിയുടെ മകളെ തടഞ്ഞ് നിര്‍ത്തി കേസ് പിന്‍വലിക്കാന്‍ ്‌അമ്മയോട് ആവശ്യപ്പെടാനായി പറഞ്ഞത്. എന്നാല്‍ ഭീഷണിയ്ക്ക് വഴങ്ങാതെയിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ പ്രതി ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കുകയായിരുന്നു